രസകരമായ നര്‍മ്മത്തിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് രമേശ് പിഷാരടി. എന്ത് പറഞ്ഞാലും അതില്‍ നര്‍മ്മം കലര്‍ത്തുക എന്നത് താരത്തിന്റെ രീതിയാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വെയ്ക്കുന്ന രമേശ് പിഷാരടി അതിന് നല്‍കുന്ന ക്യാപ്ഷന്‍ ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കത്തക്ക വിധം എന്തേലും തമാശകള്‍ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ പിഷാരടിയെ ക്യാപ്ഷന്‍ സിംഹമേ എന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. പതിവുപോലെ, രസികനൊരു ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ് താരം. ആല്‍മരത്തിന് അരികെ നിന്ന് സ്‌റ്റൈലായി പോസ് ചെയ്തു കൊണ്ടുള്ള ഒരു ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചത്.
‘ആല്‍ തൊട്ട ഭൂപതി നാനെടാ,’ എന്നാണ് ചിത്രത്തിന് പിഷാരടി നല്‍കിയ അടിക്കുറിപ്പ്. തുടര്‍ന്ന് ആരാധകരും രസികന്‍ കമന്റുമായി എത്തിയിരിക്കുകയാണ്. ‘സാധാരണ മനുഷ്യര്‍ ഫോട്ടോയ്ക്ക് ചേര്‍ന്ന ക്യാപ്ഷന്‍ ഇടുമ്പോള്‍ ഇവിടെ ഒരാള്‍ ആദ്യം ക്യാപ്ഷന്‍ കണ്ടുപിടിച്ച ശേഷം ആണ് ഫോട്ടോ എടുക്കുന്നത് എന്ന് തോന്നുന്നു,’ എന്നാണ് ഒരാളുടെ കമന്റ്. ‘ആരാന്റെ തോട്ടത്തിലെ ആല്‍ തൊട്ട് നിന്നിട്ട്…. അതിന്റെ ഭൂപതി വന്ന് ആരടാന്ന് നോക്കുന്നുണ്ടാവും,’എന്നാണ് മറ്റൊരാളുടെ കമന്റ്.
അങ്ങന വെറൈറ്റി ക്യാപ്ഷനും വെറൈറ്റി കമന്റുമായി വൈറലാകുകയാണ് പിഷാരടിയുടെ പോസ്റ്റ്. ‘ബ്ലഫ് മാസ്‌റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ് രമേഷ് പിഷാരടി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി ചുവടുറപ്പിച്ചു.
about ramesh pisharody