ചിത്ര തന്റെ ഭാര്യയാണെന്ന് ഹേമന്ദ്; ആ നിർണ്ണയാക തെളിവുകൾ കണ്ടതോടെ മാധ്യമങ്ങൾ ഞെട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലിൽ ആ രാത്രി സംഭവിച്ചത്

തമിഴ് സീരിയല്‍ താരവും അവതാരികയുമായ വി ജെ ചിത്രയുടെ മരണവാർത്ത ഉണ്ടാക്കിയ നടുക്കത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. മരണത്തിൽ ദുരൂഹത ഇല്ലെന്നു പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നുവെങ്കിലും , ചിത്രയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്

പ്രാഥമിക നിഗമനപ്രകാരം ചിത്രയുടെ മരണം ആത്മഹത്യയാണെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുഡി ആക്കം കൂട്ടുന്നു . അതേസമയം ചിത്ര വിഷാദ രോഗത്തിന് അടിമ ആണെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ചിത്രയുടെ മരണത്തിനുത്തരവാദി ഹേമന്ദാണെന്ന് പറഞ്ഞ് കൊണ്ട് ചിത്രയുടെ അമ്മ രംഗത്ത് എത്തിയിരിക്കുന്നു . മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവർ ആരോപിക്കുന്നത് .അമ്മയുടെ ആരോപണം നിലനിൽക്കുന്നതിനടിയിൽ ആണ് തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകൾ ഹേമന്ദ് പൊലീസിന് മുന്നിൽ സമർപ്പിച്ചത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പോലീസിന് മുമ്പാകെ ഹേമന്ദ് സമർപ്പിച്ചതെന്നുമാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മകളുടെ പണം കണ്ടാണു ഹേമന്ദ് അവളുമായി അടുത്തത്. ഓഗസ്റ്റിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ, ഇരുവരും തമ്മിൽ റജിസ്റ്റർ വിവാഹം ചെയ്തുവെന്ന ഹേമന്തിന്റെ വാദത്തെക്കുറിച്ച് അറിയില്ല. ചിത്രയ്ക്കു വിഷാദ രോഗമുണ്ടായിരുന്നുവെന്ന ഹേമന്ദിന്റെ മൊഴിയും വിജയ തള്ളി. ഫെബ്രുവരിയിൽ വിവാഹം നടത്താനിരുന്നതാണ്. ഇതിനായി ഹേമന്ദിന്റെ മാതാപിതാക്കൾക്കൊപ്പം മണ്ഡപംവരെ നോക്കിവച്ചിരുന്നു. ചൊവ്വാഴ്ച മകൾ ഫോണിൽ സംസാരിച്ചിരുന്നുവെന്നും സാധാരണ രീതിയിലാണു സംസാരിച്ചതെന്നും വിജയ പറഞ്ഞു. മകളെ ഹേമന്ദ് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും വിജയ ആരോപിച്ചു

അതെ സമയം തന്നെ ഹോട്ടലിലെ സിസിടിവി ക്യാമറകൾ പരിശോധനയ്ക്കായി ശേഖരിച്ചു. മരണവുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുന്ന പെരമ്പൂർ ആർഡിഒ കുടുംബാംഗങ്ങളോടും സഹ പ്രവർത്തകരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചൊവ്വാഴ്ച പകൽ ചിത്ര പലരോടും ഫോണിൽ സംസാരിച്ചിട്ടുണ്ട്. പിരിമുറുക്കം നിറഞ്ഞ മുഖത്തോടെ മരണത്തിനു മണിക്കൂറുകൾക്കു മുൻപ് താരം മൊബൈലിൽ സംസാരിക്കുന്നതിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു

ചെന്നൈ നസരത്തെപ്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് ഷൂട്ടിങ്ങിനുശേഷം റൂമിൽ തിരിച്ചെത്തിയതായിരുന്നു താരം. ഹോട്ടലില്‍ പ്രതിശ്രുത വരനും ബിസിനസുകാരനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടത്തിയത്.
മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് 28 വയസ്സുകാരി ആത്മഹത്യ ചെയ്യുന്നത്. തമിഴിലെ പ്രസിദ്ധമായ പാണ്ഡ്യന്‍ സ്റ്റോര്‍സില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രയാണ്.

മിനി സ്ക്രീനിൽ നിന്നു ഹൃദയത്തിൽ കുടിയേറിയ പ്രിയപ്പെട്ട മുല്ലയ്ക്കു ആദരാഞ്ജലിയുമായി ആയിരങ്ങൾ. കിൽപോക് മെഡിക്കൽ കോളജിലും കോട്ടൂർപുരത്തെ വീട്ടിലും ആയിരക്കണക്കിനാളുകൾ പ്രിയ താരത്തിനു യാത്രാമൊഴി ചൊല്ലാനെത്തി. സീരിയലിലെ സഹതാരങ്ങൾ കണ്ണീരണിഞ്ഞാണു ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ബെസന്റ് നഗർ ശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിലും ഒട്ടേറെ പേർ പങ്കെടുത്തു.

Noora T Noora T :