കഠിനമായ വര്‍ക്ക് ഔട്ട് വീഡിയോ പങ്കിട്ട് പൃഥിരാജ്; കയ്യടിച്ച് ആരാധകര്‍

ഏറെ ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്.

ഇപ്പോഴിതാ കഠിനമായി വര്‍ക്കൗട്ട് നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. 140 കിലോ ഭാരമാണ് താരം എടുത്തുയര്‍ത്തുന്നത്.

രണ്ട് മൂന്നു തവണയായി അത് ആവര്‍ത്തിക്കുന്നുമുണ്ട്. അതിന്റെ ആറാമത്തെ പരിശീലന വിഡിയോ ആണ് താരം സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.

വീട്ടില്‍ തന്നെ ഒരു ജിം ഉള്ള പൃഥ്വിരാജ്, ഇതിനു മുന്‍പും ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തും മുടക്കമില്ലാതെ വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം.

Vijayasree Vijayasree :