സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നാടകങ്ങള്‍ക്ക് വേദിയനുവദിക്കാത്തുമായി ബന്ധപ്പെട്ടാണ് ഹരീഷിന്റെ വിമര്‍ശനം.
സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചപ്പോള്‍ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. രണ്ടാംതരം പൗരനായി ജീവിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷ സര്‍ക്കാരിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റും പങ്കുവെച്ചിരുന്നു.
സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..iffk നടന്നു…itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…