കര്‍ഷകര്‍ക്കൊപ്പമാണ് അവര്‍ക്ക് നന്മ വരണം, അവര്‍ ചിന്തിക്കുന്നത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആശ ശരത്ത്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി ആശ ശരത്ത്. താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അവര്‍ക്ക് നല്ലത് വരണമെന്നും ആശ ശരത്ത് അഭിമുഖത്തില്‍ പറഞ്ഞു. കര്‍ഷകരോടൊപ്പമാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതെ എന്നായിരുന്നു ആശ ശരത്തിന്റെ മറുപടി. അവര്‍ക്ക് നന്മ വരണം. അവര്‍ ചിന്തിക്കുന്നത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, എന്നും ആശ ശരത്ത് പറഞ്ഞു.

ഒരു കര്‍ഷകന്റെ കുടുംബത്തിന്റെ കഥയാണ് ദൃശ്യം പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വലിയൊരു പ്രക്ഷോഭം നടക്കുകയാണ്. എന്താണ് അതിനെ കുറിച്ചുള്ള പ്രതികരണം എന്ന ചോദ്യത്തിന് രണ്ട് ഭാഗത്തും ശരിയുണ്ടെന്ന് തോന്നിയിയിട്ടുണ്ട് എന്നായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. രണ്ട് രീതിയിലും പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള കാര്യങ്ങളുണ്ട്. താന്‍ കര്‍ഷകര്‍ക്കൊപ്പമാണ് അവര്‍ക്ക് നന്മ വരണം. അവര്‍ ചിന്തിക്കുന്നത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശ പറഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നോ സിനിമ സംവിധാനം ചെയ്യണമെന്നോ ഉള്ള ആഗ്രഹമൊന്നും തനിക്ക് ഇല്ലെന്നും ആശ അഭിമുഖത്തില്‍ പറഞ്ഞു.ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നില്‍ക്കുകയോ അതിന് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളല്ല ഞാന്‍. കക്ഷി രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാത്തിലേയും ശരി തെറ്റുകള്‍ നോക്കാറുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിച്ചത്. കൊവിഡ് കാരണം നാട്ടിലുണ്ടായിരുന്നത് കൊണ്ടാണ് അത്.

കലയാണ് രാഷ്ട്രീയമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. സിനിമാ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ വരുന്നുണ്ടെങ്കില്‍ അത് നല്ലത് തന്നെയാണ്. അവര്‍ക്ക് നമ്മുടെ നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുകയാണെങ്കില്‍ അത് നല്ലതല്ലേ എന്നും ആശ പറഞ്ഞു.

Vijayasree Vijayasree :