പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുത്; സലിം കുമാര്‍

സലീംകുമാര്‍ എന്ന താരത്തെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഇല്ല. വര്‍ഷങ്ങളായി ഹാസ്യത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന സലിംകുമാര്‍ സൂപ്പര്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം നിരവധി സിനിമകളില്‍ നടന്‍ അഭിനയിച്ചു. അച്ഛനുറങ്ങാത്ത് വീട് പോലുളള സിനിമകളിലൂടെയാണ് സീരിയസ് റോളുകളിലും സലീംകുമാറിനെ പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്.

തുടര്‍ന്ന് ആദാമിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരവും നടനെ തേടിയെത്തിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ സംവിധായകനായും നിര്‍മ്മാതാവായും തുടക്കം കുറിച്ചു താരം. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടികളെ കുറിച്ച് മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയുളള സലീംകുമാറിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്നാണ് സലീംകുമാര്‍ പറയുന്നത്. മകന് ബൈക്കിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ താന്‍ അത് അനുവദിച്ച് കൊടുത്തില്ലെന്നും സലീംകുമാര്‍ പറഞ്ഞു. യുവാക്കള്‍ അമിത വേഗത്തില്‍ ബൈക്കില്‍ പോയി അപകടത്തില്‍പ്പെടുന്നത് പലതവണം ഞാന്‍ കണ്ടിട്ടുണ്ട്.

മലയാളത്തിന് പുറമെ, തമിഴ്, ഒറിയ, ബംഗാളി ഭാഷകളിലും സലീംകുമാര്‍ അഭിനയിച്ചു. ധനുഷ് നായകനായ മരിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സലീംകുമാര്‍ തമിഴിലെത്തിയത്. പിന്നാലെ നെടുഞ്ചാലെ, അപ്പാവിന്‍ മീസൈ എന്നീ സിനിമകളിലും തമിഴില്‍ താരം അഭിനയിച്ചു. ഒറിയയില്‍ ഊങ്ക, ബംഗാളിയില്‍ മായാബസാര്‍ എന്നീ ചിത്രങ്ങളിലാണ് നടന്‍ എത്തിയത്. സംവിധായകനായി കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാര്‍ ആകണം എന്നീ സിനിമകളും സലീംകുമാര്‍ എടുത്തു.

Vijayasree Vijayasree :