വേണ്ടെങ്കില്‍ വേണ്ട എന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകള്‍; മോഹന്‍ലാലിനെ വലിച്ചിഴച്ചത് ശരിയായില്ല

ഒ.ടി.ടി റിലീസ് ചെയ്യുന്നത് മൂലം ദൃശ്യം 2 ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം ചേംബര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

വിവാദങ്ങളിലേക്ക് മോഹന്‍ലാലിനെ വലിച്ചിഴച്ചത് ശരിയായില്ലെന്നും വേണ്ടെങ്കില്‍ വേണ്ട എന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകളാണെന്നും ഫിലിം ചേംബര്‍ അല്ലെന്നും ആന്റണി പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പ്രതികരിച്ചത്.

വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്റര്‍ റിലീസിന് തൊട്ടുപിന്നാലെ ഒ.ടി.ടി റിലീസ് വന്നു. ഇതിനെ കുറിച്ച് ചേംബറിന് പറയാനുള്ളത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

Vijayasree Vijayasree :