ചിന്തകള്‍ എത്ര ചെറുതാണ്‌, ശരീരവണ്ണത്തെ കുറിച്ചുള്ള അധിക്ഷേപങ്ങള്‍; നോബിയ്ക്ക് കിടിലന്‍ മറുപടി നല്‍കി ഡിംപല്‍ ഭാല്‍

വളരെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ബിഗ്‌ബോസിന്റെ ആദ്യ ദിവസങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് സൈക്കോളജിസ്റ്റും ഫാഷന്‍ സ്‌റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍. വസ്ത്രധാരണത്തിലും സ്വന്തം വ്യക്തിത്വത്തിലും നിലപാട് വ്യക്തമാക്കിയ ഡിംപല്‍ പുതിയ എപ്പിസോഡില്‍ ബോഡി ഷെയിമിങ്ങിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നോബി, മണിക്കുട്ടന്‍, അഡോണി, റംസാന്‍ എന്നിവര്‍ക്കൊപ്പം സംസാരിക്കുന്നതിനിടെയാണ് ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈന്‍ഡ് ആക്കണ്ടെന്ന് പറഞ്ഞത്.

നല്ല വണ്ണം ഉള്ളത് കൊണ്ട് എല്ലാവരും എന്നെ കളിയാക്കുമെന്ന് പറഞ്ഞ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയത് നോബിയായിരുന്നു. അതൊന്നും മൈന്‍ഡ് ചെയ്യരുത്. അവരുടെ ചിന്തകള്‍ എത്ര ചെറുതാണെന്ന് വിചാരിച്ചാല്‍ മതി. ഇതിലൊക്കെയാണ് കുടുങ്ങി കിടക്കുന്നത്. വളര് വളര് എന്ന് വേണം തിരിച്ച് പറയാനെന്ന് നമ്മള്‍ അങ്ങോട്ട് പറയണമെന്ന് നോബിയോട് ഡിംപല്‍ പറയുന്നു. ചെറുതായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നോ, കൂട്ടുകാരൊക്കെ തടിയാ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടോ? എന്നൊക്കെ ഡിംപല്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ആയിരുന്നില്ലെന്ന് നോബി തിരിച്ച് പറയുന്നു. ഇതിനിടെ ജിമ്മില്‍ പോയിരുന്ന കാലത്ത് കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് മണിക്കുട്ടനും തുറന്ന് സംസാരിച്ചിരുന്നു. നമ്മളൊക്കെ ജിമ്മില്‍ പോയപ്പോള്‍ എല്ലാവരും കളിയാക്കുമായിരുന്നു. ഇപ്പോള്‍ പോവാത്ത ആള്‍ക്കാരില്ല. കാറിനകത്ത് പോലും ഡംപല്‍സ് കൊണ്ട് നടക്കുകയാണ് എല്ലാവരുമെന്നും മണിക്കുട്ടന്‍ സൂചിപ്പിച്ചു.

അതേസമയം, ഷോ യുടെ ആദ്യ രണ്ട് എപ്പിസോഡുകളെയും കടത്തിവെട്ടാന്‍ ഇത്തവണ സാധിക്കുമെന്നാണ് ആദ്യ ദിനം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ആരാധകര്‍ കാത്തിരുന്നതിനെക്കാളും കിടിലന്‍ മത്സരാര്‍ഥികളാണ് എത്തിയത് എന്നാണ് വിവരം. മുന്‍പ് സോഷ്യല്‍ മീഡിയ പ്രവചിച്ച പലരും ഉണ്ടെങ്കിലും വളരെ കുറച്ച് പേരെ പ്രശസ്തിയിലുള്ളത്. ബാക്കി എല്ലാവരും തന്നെ മലയാളികള്‍ക്ക് പുതിയ മുഖങ്ങളാണ്. മൂന്നാം സീസണിന്റെ ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം ദിവസം നടത്തിയ ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് വിജയിച്ചത്. നാല് പോയിന്റുകള്‍ ലക്ഷ്മി നേടിയപ്പോള്‍ മൂന്ന് മാര്‍ക്കാണ് ഭാഗ്യലക്ഷ്മിയ്ക്ക് ലഭിച്ചത്. ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം മത്സരാര്‍ഥികള്‍ ചേര്‍ന്നാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. ആദ്യം ക്യാപ്റ്റന്‍സിക്ക് അര്‍ഹരായ മത്സരാര്‍ഥികള്‍ തങ്ങള്‍ക്ക് ക്യാപ്റ്റനാകാനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ലക്ഷ്മിയും ഭാഗ്യലക്ഷ്മിയും തങ്കളുടെ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞു. പിന്നാലെ മറ്റുള്ളവര്‍ വന്ന് ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞു. തുടക്കത്തില്‍ രണ്ട് പേര്‍ മാത്രമേ ലക്ഷ്മി ക്യാപ്റ്റനാവണമെന്ന് പറഞ്ഞത്. പിന്നാലെ വന്നവരെല്ലാം ഭാഗ്യലക്ഷ്മിയെ പിന്താങ്ങി. ഒടുവില്‍ രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് ഭാഗ്യലക്ഷ്മി ക്യാപ്റ്റനായത്.

Vijayasree Vijayasree :