മധുരിമയും ദേവയും ശരിക്കും ഒന്നിച്ചെങ്കില്‍; അഭ്യര്‍ത്ഥനയുമായി ആരാധകര്‍

പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന പരമ്പരകളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി. സീരിയലിലെ ദേവയെയും മധുരിമയെയും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദേവയായി സൂരജും മധുരിമയാണ് അങ്കിത വിനോദുമാണ് എത്തുന്നത്. കഥയിലെ പ്രണയ ജോഡികളായ ഇരുവരും വിവാഹം വരെ എത്തുന്നു എങ്കിലും സാഹചര്യം ഇരുവരെയും വേര്‍പെടുത്തുന്നു.

ദേവ കണ്‍മണിയെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും തമ്മില്‍ ഒന്നാകില്ല. തന്റെ അടുത്തേക്ക് ദേവ എത്തും എന്ന പ്രതീക്ഷയില്‍ ആണ് മധുരിമ. അതിനായുള്ള കാത്തിരിപ്പില്‍ ആണ്. മധുരിമയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും ഇവര്‍ രണ്ടാളും ഒന്നിച്ചാല്‍ മതിയായിരുന്നു എന്നും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആരാധകര്‍. ദേവയുടെ വിവാഹം കഴിഞ്ഞതിനു ശേഷം വലിയ റോളൊന്നും മധുരിമയ്ക്ക് ഇല്ലെങ്കിലും പ്രേക്ഷകര്‍ക്ക് മധുരിമയും ദേവയുമാണ് പ്രണയജോഡികള്‍.




Noora T Noora T :