‘മമ്മൂക്ക നന്നായി ഡാന്‍സ് കളിക്കും. അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്കനുസരിച്ച് നൃത്തം ചെയ്യാന്‍ അദ്ദേഹത്തിനറിയാം’; മമ്മൂട്ടിയുമൊത്ത് വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെച്ച് പ്രസന്ന സുജിത്ത്

ഒട്ടനവധി ചിത്രങ്ങളില്‍ നിരവധി താരങ്ങളെ നൃത്തം അഭ്യസിപ്പിച്ചിട്ടുള്ള കൊറിയോഗ്രാഫറാണ് പ്രസന്ന സുജിത്ത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മമ്മൂട്ടിയുമൊത്ത് വര്‍ക്ക് ചെയ്ത അനുഭവമാണ് പ്രസന്ന പങ്കുവെച്ചിരിക്കുന്നത്.

മമ്മൂക്കയ്ക്ക് നൃത്തം ചെയ്യാന്‍ അറിയില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ മമ്മൂക്ക നന്നായി ഡാന്‍സ് കളിക്കും. അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്കനുസരിച്ച് നൃത്തം ചെയ്യാന്‍ അദ്ദേഹത്തിനറിയാം.’

‘മമ്മൂക്കയെ മനസിലാക്കി അതിനിണങ്ങുന്ന ചുവടുകള്‍ പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിക്കണം. ഞാന്‍ ആരെയാണോ നൃത്തം പഠിപ്പിക്കാന്‍ പോകുന്നത് അയാളെ നിരീക്ഷിച്ച ശേഷമാണ് പാട്ടിനും അയാള്‍ക്കും ഇണങ്ങുന്ന രീതിയില്‍ നൃത്തം കംമ്പോസ് ചെയ്യുന്നത് എന്നും പ്രസന്ന പറയുന്നു. മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കമുള്ള നേട്ടങ്ങള്‍ പ്രസന്ന മാസ്റ്റര്‍ സ്വന്തമാക്കിയിട്ടുണ്ട്.

Vijayasree Vijayasree :