പക്ഷേ അങ്ങനെയൊരു രീതിയില്‍ മറുപടി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ആഘോഷമാക്കിയ ഭൂരിഭാഗവും ലവള്‍ പോക്ക് കേസ് ആണ് എന്ന മട്ടില്‍ പ്രതികരിച്ചേനെ; വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം അശ്ലീല കമന്റിന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി ഏറെ വൈറലായിരുന്നു. ഒപ്പം എല്ലാവരും ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിത്യസ്തമായ ഒരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദര്‍ശ് എന്ന യുവാവ്. ഏതൊരു വിഷയത്തിലും പ്രതികരിക്കാന്‍ ഒന്നിലധികം വഴികളുണ്ടാകും. ഒരു വ്യക്തി എന്ന നിലയില്‍ അശ്വതി പ്രതികരിച്ച വ്യക്തിപരമായ രീതി ശരിയാണെന്ന് അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഒരു പെണ്‍കുട്ടിയിടുന്ന ചിത്രത്തിന് കീഴില്‍ വന്നിട്ട് അവളുടെ ശരീരത്തെ Objectify ചെയ്യുന്ന രീതിയില്‍ abusive ആയൊരു കമന്റ് ഇടാന്‍ അയാള്‍ക്ക് ധൈര്യം നല്‍കുന്നത് നൂറ്റാണ്ടുകളായി നമ്മുടെ സമൂഹം നിലനിര്‍ത്തി പോരുന്ന patriarchal ചിന്താഗതികളാണ്. അശ്വതി അതിനോട് പ്രതികരിച്ച രീതി പക്വത നിറഞ്ഞതാണ്.

ഏതൊരു വിഷയത്തിലും പ്രതികരിക്കാന്‍ ഒന്നിലധികം വഴികളുണ്ടാകും. ഒരു വ്യക്തി എന്ന നിലയില്‍ അശ്വതി പ്രതികരിച്ച വ്യക്തിപരമായ രീതി ശരിയാണ്. അശ്വതിയുടേത് ഒന്നാമത്തെ പ്രതികരണ രീതി ആണെങ്കില്‍ രണ്ടാമത്തേത്”അതേ എന്റെ മുല സൂപ്പറാണ്. അതിനിപ്പോ എന്താണ്?” എന്ന ലളിതമായ ചോദ്യമാണ്.

അതായത് ഇത്തരത്തിലുള്ള ഞരമ്പന്മാരെ മാതൃത്വത്തിന്റെ ചട്ടക്കൂടിനു പുറത്ത് നിന്നും നേരിടാന്‍ കഴിയും.Breast ന് biologically ഒരു mammary gland എന്ന സ്വഭാവമുണ്ടെങ്കിലും അതിനു സമാന രീതിയില്‍ ലൈംഗീകപരമായ ഉപയോഗങ്ങളും ഉണ്ട്.

പക്ഷേ അങ്ങനെയൊരു രീതിയില്‍ മറുപടി നല്‍കിയിരുന്നെങ്കില്‍ ഇന്ന് ആ reply ആഘോഷമാക്കിയവരില്‍ ഭൂരിഭാഗവും ലവള്‍ പോക്ക് കേസ് ആണ് എന്ന മട്ടില്‍ പ്രതികരിച്ചേനെ…ലവനും അവളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നൊക്കെ വച്ചു കാച്ചിയേനെ…

അതാണ് ഞങ്ങളുടെ patriarchal സമൂഹം സ്ത്രീകള്‍ക്ക് മുന്നില്‍ കാട്ടുന്ന ഇരട്ടതാപ്പ്. നീയൊക്കെ എറിപോയാല്‍ മാതൃത്വം വരെ പറഞ്ഞു ഞരമ്പന്മാരെ നേരിട്ടോ, മുലകളുടെ sexual വശത്തെ കുറിച്ചൊന്നും സംസാരിക്കേണ്ട എന്നൊരു ലൈന്‍ ആണ്. എന്നും കുറിപ്പില്‍ പറയുന്നു.

Vijayasree Vijayasree :