വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്ഥമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടെ ആണ്

കെ.കെ ശൈലജ ടീച്ചറെ രണ്ടാം പിണറായി മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ രേവതി സമ്പത്തും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്ഥമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടിയാണ് എന്ന് രേവതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം;

‘തലമുറമാറ്റം’ എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട. വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, അല്ലാതെ മറ്റ് നിസാരവത്കരണം ആവശ്യം ഇല്ല. ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്ഥമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടെ ആണ്..

രണ്ടിലെയും ആണ്‍ബോധങ്ങള്‍ ഒന്ന് തന്നെ… ‘പെണ്ണിനെന്താ കുഴപ്പം’എന്ന അടി വീണത് എവിടെയൊക്കെയാണെന്ന് ഇതില്‍ നിന്നും വ്യക്തം. ഇത് തെറ്റാണ്, ഹൃദയം തകര്‍ക്കുന്നതാണ്. ശൈലജ ടീച്ചറോട് സ്നേഹം മാത്രം’ എന്നായിരുന്നു കുറിപ്പ്.

Vijayasree Vijayasree :