സായ് എന്ന വ്യക്തി ഒരു ചതിയനായിട്ടാണ് അവിടെ മല്‍സരിക്കുന്നത്! കുറിപ്പ് വൈറൽ

ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് സായ് വിഷ്ണു. ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് പലരും പ്രവചിക്കുന്ന മത്സരാർത്ഥികൾ ഒരാൾ കൂടിയാണ് സായ്

ഇതിനിടെ തുടക്കത്തിലെ ആത്മസുഹൃത്തുക്കളായിരുന്ന റംസാനുമായും കിടിലം ഫിറോസുമായും റിതുവുമായുമെല്ലാം അകന്നിരിക്കുകയാണ് സായ്.

ഇപ്പോഴിതാ സായ് എന്ന മത്സരാര്‍ത്ഥിയുടെ ഇരട്ടമുഖത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധിക. ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയായ ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സായിയെ കുറിച്ച് മിന്നു മായ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഗ്രൂപ്പിസത്തെ വിമര്‍ശിച്ച സായി തുടക്കത്തില്‍ ഒരു ഗ്രൂപ്പിന്റെ ഭാഗം ആയിരുന്നു. റംസാന്‍ – സായ് – അഡോണി ഗ്രൂപ്പിനെ പറ്റി അത്ര പെട്ടെന്ന് ഒന്നും ആളുകള്‍ മറക്കാന്‍ ഇടയില്ല. ഇതേ സായ് ക്യാപ്റ്റന്‍ ആകാന്‍ തന്നെ കാരണം റംസാനും അഡോണിയും ആണ്.

എന്നാല്‍ ക്യാപ്റ്റന്‍ ആയ ശേഷം സായ് ആണ് ആ കൂട്ടത്തില്‍ നിന്നും മാറി പോയത്. എന്നിട്ടു അവര്‍ക്ക് എതിരെയുള്ള പണിയും തുടങ്ങി, എന്നിട്ട് എല്ലാവരും എതിര്‍ത്തു നില്‍ക്കുന്ന സജിനാ ഫിറോസിനോടു ചേര്‍ന്നു അന്നു മുതല്‍ പുതിയ സൗഹൃദങ്ങള്‍ തുടങ്ങി എന്നു പലരും പറഞ്ഞു. പിന്നീട് അവരെ ഇറക്കി വിടാന്‍ ലാലേട്ടനോട് ശക്തമായി പറഞ്ഞത് നമ്മുടെ സായി മോന്‍.

തുടര്‍ന്ന് കാണുന്നത് റിതുനോട് സൗഹൃദം സ്ഥാപിക്കുന്നത് ആണ്. അത് അഡോണിക്കു പണി ക്കൊടുത്തുകൊണ്ടാണ് തുടങ്ങിയത് .ഇവര്‍ രണ്ടും ഒരുമിച്ച് ഇരുന്ന് ഒരുപാട് കാര്യങ്ങള്‍ ഡിസ്കസ് ചെയ്തത് നമ്മള്‍ ഒക്കെ കണ്ടത് ആണ്. എന്നാല്‍, പിന്നീട് നമ്മള്‍ കണ്ടത് റംസാന്‍-റിതു റിലേഷന്‍ഷിപ്പിനെ വളരെ മോശം ആയി ബാക്കി ഉള്ളവരുടെ മുന്നില്‍ ചിത്രീകരിക്കുന്ന സായിയെ ആണ്.

ഇനി ഒരിക്കലും മനസ്സ് കൊണ്ട് അടുക്കാന്‍ പറ്റാത്ത വിധം റിതുവും റംസാനും അവനില്‍ നിന്ന് അകന്നു പോയി. പിന്നീട് ഡിംപലും ആയി അടുത്ത സായ് പലരുടെയും കുറ്റം അവളോട് പറയുന്നത് കണ്ടിട്ട് ഉണ്ട്. പക്ഷേ ആ സൗഹൃദം അധികം ആകും മുന്‍പു ഡിംപല്‍ പുറത്ത് പോയി. പിന്നീട് മണി ആയിട്ട് അടുത്ത് തന്റെ എതിരാളികളെ ടാർജറ്റ് ചെയ്യാന്‍ തുടങ്ങി. (മണിയും ഡിംപലും ആദ്യ എതിരാളികള്‍ ആയിരുന്നു )അതിനു ശേഷം കാണുന്നത് രമ്യയോട് ഒപ്പം ചേര്‍ന്നു പരദൂഷണം നടത്തുന്നത് ആണ്.

ഇതില്‍ നിന്നും തന്നെ വ്യക്തം അല്ലെ സായ് എന്ന വ്യക്തി ഒരു ചതിയനായിട്ടാണ് അവിടെ മല്‍സരിക്കുന്നത് എന്ന്. തുടക്കത്തില്‍ ഗ്രൂപ്പ് ആയി ഗെയിം കളിച്ച സായ് അതില്‍ നിന്നും പുറത്ത് ആയത് കൈയിലിരുപ്പ് കൊണ്ട് അണ്.

അല്ലാതെ നന്മ മരം ആയത് കൊണ്ട് അല്ല. ഇപ്പോള്‍ അവന്റെ സർക്കിള്‍ ചെറുതായി വന്നത് അവനോട് ചേര്‍ന്ന് നിന്നവരെ ഒക്കെ അവന്‍ വേദനിപ്പിക്കുന്ന തരം പ്രവൃത്തികള്‍ ചെയ്ത കൊണ്ട് ആണ്. സായ് എന്ന വ്യക്തി ഒറ്റക്ക് ഗെയിം കളിക്കുന്ന മിടുക്കന്‍ അല്ല. ആര്‍ക്കും അവനോട് ചേര്‍ന്ന് നില്‍ക്കാന്‍ പറ്റാത്ത ഒരു പരിസരം അവന്‍ ആയിട്ട് തന്നെ ഉണ്ടാക്കിയത് ആണ്. ഫ്രണ്ട്ഷിപ്പ് തോന്നി മറ്റുള്ളവര്‍ അവനോട് പറയുന്നത് മാനുപ്പുലേറ്റ് ചെയ്തു അവസരം കിട്ടുമ്പോള്‍ അവരെ തന്നെ ടാർജറ്റ് ചെയുന്ന ചീപ്പ് ഗെയിം ആണ് സായിയെ ഒരു ലോണർ ആക്കി മാറ്റിയത്.

ഓസ്കാർ എന്ന സ്വപ്നം എപ്പോഴും പറഞ്ഞു നടക്കുന്ന സായി ഒരു ഒറ്റ ടാസ്ക്കില്‍ മികച്ചു നിക്കുന്നത് പോയിട്ട് ആവറേജ് പ്രകടനം പോലും ച്ചെയ്യതിട്ടില്ല , തന്റെ ആദ്യ കൂട്ടുക്കാരനിട്ടു പണി ക്കൊടുക്കുന്ന ടാസ്ക്ക് നന്നായി യൂസ് ചെയ്തു. അത് അവന്റെ ക്രുക്ക്ഡ് മെെന്റ് ആണ് കാണിക്കുന്നത്. പക്ഷെ റംസാനു പൊതുവേ ഒരു ദേഷ്യഭാവം ഉളളതു ക്കൊണ്ടു , ആളുകള്‍ സായിയുടെ ചിന്താഗതിയെ സംശയിക്കാന്‍ നിന്നില്ല. തന്റെ സ്വപ്നത്തെ കളിയാക്കുന്നു എന്ന കള്ളം ജനങ്ങളിലേക്ക് എത്തിച്ചു, ഒറ്റ ആളുകള്‍ അവന്റെ സ്വപനത്തെ ഒന്നും പറഞ്ഞിട്ടില്ല, അവിടെ നിന്നവരിലും പോയവരിലും വെച്ച് ഏറ്റവും വൃത്തിക്കെട്ട ഗെയിം കളിക്കുന്നത് സായി മാത്രമാണ് അവനെ വിജയിപ്പിക്കുന്നതു അവന്റെ നിഷ്‌കു ആയ ചിരിയാണു, അതിനു പിന്നിലെ ചതി ആരും കാണാതെ പോകരുത്.

Noora T Noora T :