ബിജെപിയില്‍ ചേരുന്നവരെ അസഭ്യം പറയാം, പേടിപ്പിക്കാം എന്നൊക്കെയുള്ള തെറ്റായ ധാരണ കേരളത്തിലുണ്ട്, ഇതൊക്കെ ഭീരുക്കളുടെ സ്വഭാവമല്ലേ എന്ന് നടന്‍ കൃഷ്ണ കുമാര്‍

ബിജെപിയില്‍ ചേരുന്നവരെ അസഭ്യം പറയാമെന്നും പേടിപ്പിക്കാമെന്നുമൊക്കെയുള്ള തെറ്റായ ധാരണ കേരളത്തിലുണ്ടെന്ന് നടന്‍ കൃഷ്ണകുമാര്‍. ഞാന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന് അറിഞ്ഞപ്പോള്‍ പരസ്യമായി മക്കളെ ആക്ഷേപിച്ചു. സൈബര്‍ ആക്രമണം നടന്നു.

ഇതൊക്കെ ഭീരുക്കളുടെ സ്വഭാവമല്ലേ എന്നും ഒരു അഭിമുഖത്തിനിടെ കൃഷ്ണ കുമാര്‍ ചോദിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണ കുമാര്‍.

തന്റെ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ കാലത്തെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ബിജെപിയില്‍ ഔദ്യോഗികമായ മെമ്പര്‍ഷിപ്പ് മാത്രമാണ് പുതിയതായി കിട്ടിയത്.

കോളജില്‍ പഠിക്കുന്ന കാലത്ത് മറ്റുള്ളവരെ ജയിപ്പിക്കാനാണ് മുന്നില്‍ നിന്നിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ ഇലക്ഷന് നാല് മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിരുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചും കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു. ‘ മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കില്‍ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാല്‍ മതി.

25-26 വയസുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും. കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും.

ഉദാഹരണത്തിന് സിനിമയില്‍ നായകന്റെ കൂടെയുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്പോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ മനസില്‍ ഒരു കരടായി.

ഒരു പ്രായം കഴിയുമ്പോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്’ എന്നുമാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.

Vijayasree Vijayasree :