‘റിസ്‌ക് അത് എടുക്കാനുള്ളതാണ്’ , സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗിന്നസ് പക്രുവിന്റെ വീഡിയോ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് അജയകുമാര്‍. എന്നാല്‍ തന്റെ ആദ്യ ചിത്രമായ അമ്പിളിയമ്മാവന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന പക്രുവിനെയാണ് വീഡിയോയില്‍ കാണുക. രസകരമായ അടിക്കുറിപ്പാണ് വീഡിയോയ്ക്ക് പക്രു നല്‍കിയിരിക്കുന്നത്.

‘റിസ്‌ക് അത് എടുക്കാനുള്ളതാണ്.”വലിയ പിടിപാടുള്ള ഞാന്‍,’ എന്നാണ് മറ്റൊരു ചിത്രത്തിന് പക്രു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.

ചിത്രം നന്നായിട്ടുണ്ടെന്നും കോവിഡ് പടര്‍ന്നു പിടിക്കുന്ന ഈ കാലത്ത് ഇങ്ങനെ ഇറങ്ങി നടക്കരുതെന്നും ചിലര്‍ കമന്റുകളിലൂടെ പക്രുവിനോട് പറയുന്നുണ്ട്.

ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ആണ് അജയകുമാറിന്റെ പേരിലുള്ളത്. അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :