‘ഓക്കെ… റ്റാറ്റാ.. ബൈ ബൈ….’ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് വരദ; ഉടായിപ്പുമായി ഇറങ്ങിയതാണല്ലേ എന്ന് സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വരദ. അമല എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചതോടു കൂടിയാണ് വരദ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.

ഓട്ടോഗ്രാഫ് എന്ന ഹിറ്റ് സീരിയലിലൂടെ മിനിസ്‌ക്രീനിലേയ്ക്ക് എത്തിയ ജിഷിന്‍ മോഹനാണ് വരദയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കു വെയ്ക്കാറുണ്ട്.

ഇപ്പോഴിതാ വരദ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. ഓക്കെ… റ്റാറ്റാ.. ബൈ ബൈ…. ‘ഞാന്‍ ഇപ്പോ എവിടേം പോകുന്നതല്ല… പഴയൊരു ചിത്രം പോസ്റ്റ് ചെയ്താണ് കേട്ടോ..’ എന്നായിരുന്നു വരദ കുറിച്ചത്.

എയര്‍പോര്‍ട്ടില്‍ നിന്നുള്ള പോസ്റ്റ് ആയതിനാല്‍ മാസ്‌ക്ക് പോലും ധരിക്കാതെ എങ്ങോട്ടേക്കാണെന്ന സംശയം ഉദിച്ചിരുന്നു. വരദയെ രസകരമായി ട്രോളുകയാണ് ആരാധകര്‍.

ആഗ്രഹം പറഞ്ഞതാണല്ലേയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍… ഉടായിപ്പുമായി ഇറങ്ങിയതാണല്ലേ എന്ന് മറ്റു ചിലരുടെ കമന്റ്. എന്തായാലും കാര്യങ്ങളെ വളരെ പോസറ്റീവായി കാണുന്ന വരദയുടെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഇത്തരത്തില്‍ രസകരമായ കുറിപ്പും ചിത്രവുമായി ജിഷിനും എത്താറുണ്ട്. ജിഷിന് പഠിക്കുകയാണോ എന്നായിരുന്നു ചിലരുടെ ചോദ്യം.

Vijayasree Vijayasree :