ബാലയെ വിളിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്, അച്ഛന്‍ തന്നെ സ്വന്തം മകള്‍ക്ക് കോവിഡ് ആണെന്ന് പറഞ്ഞതില്‍ വിഷമം തോന്നുന്നുവെന്ന് അമൃത

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് അമൃത സുരേഷും ബാലയും. ഇരുവരും സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അമൃത സത്യാവസ്ഥ തുറന്ന് പറഞ്ഞ് എത്തിയത്.

ഇരുവരുടെയും മകള്‍ അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞത് ബാല തന്നെയാണെന്നാണ് ഈ വാര്‍ത്ത നല്‍കിയ മാധ്യമം പറയുന്നത്.

ആരോഗ്യത്തോടെ ഇരിക്കുന്ന മകളെ കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിന് എതിരെ അമൃത നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങവെയാണ് മാപ്പ് ചോദിച്ച് ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയത്.

അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണോ എന്ന് അറിയാനായി ബാലയെ വിളിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അമൃതയെ ബന്ധപ്പെട്ടിട്ടും മകളെ കാണാന്‍ അനുവദിച്ചില്ലെന്നും ബാല പറഞ്ഞതായി മാധ്യമം വ്യക്തമാക്കി.

ബാല തന്നെയാണ് അമൃതയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും മാധ്യമം വിശദീകരിച്ചു. വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മാധ്യമത്തിന്റെ വിശദീകരണത്തില്‍ തൃപ്തയാണെന്ന് അമൃത പ്രതികരിച്ചു.

അച്ഛന്‍ തന്നെ സ്വന്തം മകള്‍ക്ക് കോവിഡ് ആണെന്ന് പറഞ്ഞതില്‍ വിഷമം തോന്നുന്നുവെന്നും അമൃത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അവന്തികയ്ക്ക് കോവിഡ് ആണെന്ന വ്യാജവാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് അമൃത രംഗത്തെത്തിയത്.

ബാല ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ബാലയെ തിരിച്ചു വിളിച്ചിട്ടും കോള്‍ എടുത്തില്ലെന്നും അമൃത പറഞ്ഞു. നിരവധി പേരാണ് അമൃതയ്ക്ക് പിന്തുണയുമായി എത്തിയത്.

Vijayasree Vijayasree :