ഗൗരിയമ്മ നഷ്ടങ്ങളുടെ കഥ പറയാനുള്ള നായിക, എപ്പോഴും വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ടെന്ന് ലാല്‍സലാമിന്റെ തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി

കേരളത്തിന്റെ വിപ്ലവ നക്ഷത്രം, ഗൗരിയമ്മ നഷ്ടങ്ങളുടെ കഥ പറയാനുള്ള നായിക കൂടിയായിരുന്നുവെന്ന് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി.

1990 പുറത്തിറങ്ങിയ വേണുനാഗവള്ളി സംവിധാനം ചെയ്ത ലാല്‍സലാമിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ചെറിയാന്‍. ചിത്രത്തില്‍ ഗീത അഭിനയിച്ച സേതുലക്ഷ്മി എന്ന കഥാപാത്രം ഗൗരിയമ്മയുടെ ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട കഥാപാത്രമായിരുന്നു.

‘ഗൗരിയമ്മക്ക് എല്ലാം കിട്ടി. ആറ് പ്രാവശ്യം മന്ത്രിയായി എല്ലാമായി. പക്ഷെ അവര്‍ക്ക് നഷ്ടപ്പെട്ട് പോയൊരു കുടുംബ ജീവിതമുണ്ട്. അത് ഒരു സ്ത്രീയുടെ വലിയ വേദനയാണ്.

ഒരു സമയം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും നഷ്ടപ്പെട്ടു. നഷ്ടങ്ങളുടെ കഥ പറയാനുള്ള ഒരു നായികയാണ് അവരെന്ന് ഒരു എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് എപ്പോഴും തോന്നാറുണ്ട്. അതെന്നെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

തന്നെയുമല്ല അവര്‍ അവസാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജോയന്‍ ചെയ്യണ്ടതായിരുന്നു. മനസുകൊണ്ടെല്ലാം അവര്‍ കമ്മ്യൂണിസ്റ്റ്കാരി തന്നെയാണ്.

അവര്‍ പാര്‍ട്ടിയില്‍ തിരിച്ച് വന്നു. പക്ഷെ അവര്‍ സിപിഎമ്മില്‍ ജോയിന്‍ ചെയ്യേണ്ടതായിരുന്നു എന്ന് എപ്പോഴും വേദനിപ്പിക്കുന്ന കാര്യമാണ്’ എന്നും ചെറിയാന്‍ കല്‍പകവാടി പറഞ്ഞു.

Vijayasree Vijayasree :