ബംഗാളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനം, അത്തരം സംഭവങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടക്കുന്നവരെ എന്താണ് പറയേണ്ടത്

ബംഗാളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനമെന്ന് മേജര്‍ രവി. ഹിന്ദുവോ മുസ്ലിമോ പാര്‍ട്ടികളോ തമ്മിലുള്ള പ്രശ്‌നമല്ല അവിടെ നടക്കുന്നതെന്നും, അഭയാര്‍ഥികളായി കയറിവന്നവര്‍ ഇന്ത്യാക്കാര്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.

‘ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ആളുകള്‍ ആണ് രോഹിന്‍ഗ്യന്‍സ്. കാരണം അവരുടെ രക്തത്തില്‍ തന്നെ ഭീകരത ഉണ്ട്. എന്റെ അനുമാനത്തില്‍ ബംഗാളില്‍ നടക്കുന്നത് ഹിന്ദുക്കളും മുസ്ലിങ്ങളും അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നമല്ല.

പുറത്തുനിന്ന് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് കൊടുക്കുന്നതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നത്. ബംഗാളില്‍ നടക്കുന്നത് തികച്ചും ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അത് മമതയുടെ സര്‍ക്കാരോ മോദി ജിയുടെ സര്‍ക്കാരോ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല.

പത്തും പന്ത്രണ്ടും വയസ്സായ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി വീട്ടുകാരുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നു. മാനുഷിക പരിഗണന കൊടുക്കാതെ ചെയ്യുന്ന ഇത്തരം ക്രൂരമായ പ്രവര്‍ത്തികള്‍ക്കെതിരെ ഗാന്ധിയന്‍ തത്വങ്ങള്‍ നടക്കില്ല.

‘ഞങ്ങളുടെ കമാന്‍ഡോ ഗ്രൂപ്പില്‍ വന്ന ഒരു വിഡിയോയില്‍ ഒരു പാവപ്പെട്ട മനുഷ്യന്‍ കരഞ്ഞു കൊണ്ട് യാചിക്കുന്നു കണ്ടു. എന്റെ ഒരു സുഹൃത്ത് അയച്ചു തന്നതാണ്. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തകയായ സഹോദരി റെക്കോര്‍ഡ് ചെയ്തു അയച്ചതാണ്.

ഞാന്‍ രാത്രി മുഴുവന്‍ എന്നെക്കൊണ്ട് കഴിയുന്ന ആള്‍ക്കാരെ ഞാന്‍ വിളിച്ച് വിവരമറിയിച്ചു.ആ മനുഷ്യന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.

ആ കരഞ്ഞത് ഒരു ആക്ടര്‍ ആയിരുന്നു എന്നൊരു വേര്‍ഷന്‍ ഞാന്‍ കണ്ടു. അയാള്‍ ബിജെപികാരനാണ് അഭിനയിച്ചതാണ് എന്ന് പറഞ്ഞ്, അതും രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടക്കുന്നവരെ എന്താണ് പറയേണ്ടത്.’

Vijayasree Vijayasree :