കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്, അന്ന് ആക്‌സിഡന്റ് നടന്നപ്പോഴും ചിരിച്ചു കൊണ്ടാണ് എന്നെ വിളിച്ചത്, ഭാഗ്യലക്ഷ്മിയെ കുറിച്ച് പ്രവീണ

മലയാളികളുടെ സുപരിചിതയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യക്ഷ്മി. തന്റെ നിലപാടുകള്‍ എവിടെയും തുറന്നു പറയാറുള്ള താരം ബിഗ്ബോസ് മൂന്നാം സീസണിലെയും മത്സരാര്‍ത്ഥിയുമായിരുന്നു.

ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള വേറിട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി പ്രവീണ. ഒരു അഭിമുഖത്തിലാണ് പ്രവീണ ഇതേ കുറിച്ച് പറഞ്ഞത്.

‘ഞങ്ങള്‍ ഒന്നിച്ച് ഫെഫ്കയുടെ യോഗത്തിന് പോയ അനുഭവം മറക്കാന്‍ കഴിയില്ല. ഒരുമിച്ച് ഒരു കാറില്‍ ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞുള്ള ഒരു യാത്ര. എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി പറയുന്ന ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അങ്ങനെയുള്ളവര്‍ക്കാണല്ലോ ‘അഹങ്കാരി’ എന്ന പേര് വരുന്നത്.

പിന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെ മറ്റൊരു രസകരമായ കാര്യം പറഞ്ഞാല്‍ കാര്‍ കൊണ്ട് ആക്സിഡന്റ് ആക്കുന്നത് ചേച്ചിക്ക് സ്ഥിരം ഒരു പരിപാടിയാണ്. നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് വയ്പ്. പക്ഷേ കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്.

ഒരിക്കല്‍ എറണാകുളത്ത് നിന്ന് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ കൊണ്ട് ഉരച്ച ശേഷം അവിടെ നിന്ന് എന്നെ വിളിക്കുന്നു. ‘അടുത്ത കാറും ഇടിച്ചു കേട്ടോ എന്നൊക്കെ’ ചിരിച്ചു കൊണ്ട് പറയുന്നു. അതാണ് ഭാഗ്യലക്ഷ്മി ചേച്ചി.

എന്റെ മറ്റൊരു വലിയ ആഗ്രഹം ഞാന്‍ ചെയ്യുന്ന ശക്തമായ ഒരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണം എന്നുണ്ട്. ഒരു നടിയന്ന നിലയില്‍ എന്റെ വലിയ ആഗ്രഹമാണത്’ അതെന്നും പ്രവീണ പറയുന്നു.

Vijayasree Vijayasree :