വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്, നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളും

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമറിയിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ഇത് ക്യാപ്റ്റന്‍ പിണറായി വിജയന്റെ വിജമാണെന്നും ഇടതുപക്ഷം ജയിക്കുമ്പോള്‍ ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളും ജയിക്കുന്നുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു… നാടിനെ നാവാക്കി, നാവിനെ വാക്കാക്കി, വാക്കിനെ സ്വപ്നമാക്കി ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി..! 

ഈ കളിയില്‍ നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്..! അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഷാജി കൈലാസ് പങ്കുവെച്ചത്. 

സിനിമ മേഖലിയില്‍ നിന്നും നിരവധി പേര്‍ ഇതിനോടകം എല്‍ഡിഎഫിന് അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴില്‍ നിന്നും പ്രകാശ് രാജ്, സിദ്ധാര്‍ഥ് എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Vijayasree Vijayasree :