‘മുകള്‍ രാജവംശത്തില്‍ പെട്ടവരാണെന്നു തോന്നുന്നു’; പിഷാരടിയുടെയും മകന്റെയും ചിത്രത്തിന് കമന്റുകളുടെ പ്രവാഹം

നടനായും അവതാരകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ആരാധകര്‍ ഏറെയാണ്.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കാറുളള താരം അതിനിടുന്ന ക്യാപ്ഷനുകളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.

ഇപ്പോഴിതാ മകനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു പാര്‍ക്ക് ബഞ്ചില്‍ മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന്, ‘മുകള്‍ രാജവംശത്തില്‍ പെട്ടവരാണെന്നു തോന്നുന്നു’ എന്നാണ് പിഷാരടി നല്‍കിയ ക്യാപ്ഷന്‍.

നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ‘ചോള രാജവംശത്തെ വല്ലോം കണ്ടാല്‍ കുഞ്ഞന് ഇത്തിരി പോപ്പ്‌കോണ്‍ വാങ്ങിച്ച് കൊടുത്തേരെ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

പൂര്‍വിക സ്മരണ നല്ലതാണ്, മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ പ്രത്യേകിച്ചും എന്നാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് കമന്റ് ചെയ്തത്. പകല്‍ അമ്പിളിമാമനെ കാണിച്ച് തരാമെന്ന് പറഞ്ഞ് പറ്റിക്കുന്ന അപ്പന്‍ എന്നാണ് വേറൊരു ആരാധകന്റെ കമന്റ്

Vijayasree Vijayasree :