വാക്സിൻ എങ്കെടാ’; സർക്കാരിനെ ചോദ്യം ചെയ്ത് വീണ്ടും നടൻ സിദ്ദാർഥ്!

കോവിഡ് രണ്ടാം തരംഗം നേരിടാൻ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ മുന്നൊരുക്കങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നടൻ സിദ്ദാർഥ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് . രാജ്യത്ത് വാക്സിൻ ക്ഷാമം നേരിടുന്നുവെന്നും ജനങ്ങൾക്കുള്ള വാക്സിൻ എവിടെ എന്നും സിദ്ദാർഥ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിദ്ദാർഥിന്റെ പ്രതികരണം.

രാജ്യത്തെ ആരോഗ്യ സംവിധാനം തകർന്നിട്ടില്ലെന്നും എന്നാൽ മികച്ച ഭരണത്തിന്റെ അഭാവത്തിൽ അത് താമസിയാതെ തകരുമെന്നും സിദ്ദാർഥ് ചൂണ്ടിക്കാട്ടുന്നു . പകർച്ചവ്യാധിക്കെതിരായ ഈ യുദ്ധത്തിൽ പങ്കുചേരുന്ന എല്ലാവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. “പോരാട്ടത്തിൽ സഹായിക്കുന്ന ഓരോ ഹീറോയ്ക്കും സ്നേഹവും പിന്തുണയും അറിയിക്കുന്നു. നിങ്ങളുടെ സേവനത്തിന് നന്ദി.”

ദേശീയ തലത്തിൽ വിഭവങ്ങളും ആവശ്യകതകളും പട്ടികപ്പെടുത്തുന്നതിന് ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക വാർ റൂം പോലുമില്ലെന്ന് സിദ്ദാർഥ് കുറ്റപ്പെടുത്തി. ആവശ്യമുള്ളതും ലഭ്യമായതുമായ വിഭവങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി ആശയവിനിമയം നടത്താൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരു സംവിധാനം ഒരുക്കണമെന്നും സിദ്ധാർത്ഥ് നിർദേശിച്ചു.

വർഷാവസാനത്തോടെ ഫൈസറിന്റെ കോവിഡ് വാക്സിൻ പില്ലുകൾ വിപണിയിലെത്തുമെന്ന വാർത്തയെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ വാക്സിനുകളുടെ അഭാവത്തെ സിദ്ദാർഥ് രൂക്ഷമായി വിമർശിക്കുകയാണ് ഉണ്ടായത് . വാക്സിൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിന് വേണ്ടി മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും, വാക്സിൻ എവിടെയെന്നും സിദ്ധാർത്ഥ് ചോദിക്കുന്നു.

about siddharth

Safana Safu :