നസ്രിയ തന്നെ വിളിക്കുന്നത് ‘ലക്കി അലി’ എന്നാണ്, തന്റെ സിനിമകള്‍ വിജയിക്കാന്‍ കാരണം; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

ഫഹദ് ഫാസിലിന്റേതായി കോവിഡ് കാലത്ത് ഒടിടി റിലീസ് ചെയ്ത മൂന്ന് സിനിമകള്‍ക്കും മികച്ച പ്രിതികരണങ്ങള്‍ ആണ് ലഭിച്ചത്. സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തത്.

ഫഹദിന്റെ സിനിമകള്‍ എല്ലാം വിജയിക്കുന്നതില്‍ എന്തോ ഒരു മാജിക് ഉണ്ടെന്നാണ് പൊതുവേ ഉള്ള സംസാരം. എന്നാല്‍ ഇപ്പോഴിതാ അങ്ങനെയൊരു മാജിക്കും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

തന്നോട് കഥ പറയുന്നതിനെ ആശ്രയിച്ചിരിയ്ക്കും ചെയ്യുന്ന സിനിമകളും. ആവര്‍ത്തന വിരസത തോന്നിയാല്‍ ഒരു കഥയും കേള്‍ക്കില്ല. വളരെ ഏറെ പുതുമയോടെ കഥ പറയുമ്പോഴാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്.

റീമേക്ക് ചിത്രങ്ങളാണെങ്കിലും, കഥ പുതുമയോടെ പറഞ്ഞ് കേള്‍പ്പിച്ചാല്‍ ചെയ്യാന്‍ താത്പര്യം തോന്നും എന്ന് ഫഹദ് ഒരു മാധ്യമത്തില്‍ പറഞ്ഞു.

പലപ്പോഴും സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഭാര്യ നസ്രിയ തന്നെ വിളിക്കുന്നത് ‘ലക്കി അലി’ എന്നാണ്. സത്യത്തില്‍ താന്‍ ഭാഗ്യവാനാണ്.

ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുകയാണ് ഉണ്ടായത്. മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല. സംഭവിച്ചു പോവുന്നതാണ് എന്ന് ഫഹദ് പറഞ്ഞു.

Vijayasree Vijayasree :