ഉമ്മ സെക്ഷ്വാലിറ്റിയെ കുറിച്ചെല്ലാം പറഞ്ഞു തന്നിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട വിവേചനത്തെക്കുറിച്ച് അനാര്‍ക്കലി

വളരെ കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറുന്നത്. ഉയരെ എന്ന ചിത്രത്തില്‍ താരം കാഴ്ചവെച്ച പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലത്ത് താന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അനാര്‍ക്കലി ഇപ്പോള്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.

എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം, ആകെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ, അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ തോന്നിയില്ല. എല്ലാ മേഖലയിലും ഒരു അധികാര ശ്രേണിയുണ്ടാകും. അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അത് എല്ലായിടത്തും ഉള്ളതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പണ്ടേത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അനാര്‍ക്കലി പറയുന്നു.

സെക്ഷ്വാലിറ്റിയെ കുറിച്ച് ഉമ്മ ചെറുപ്പത്തിലേ പറഞ്ഞു തന്നിരുന്നു. താന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു ഉമ്മ കിസ് ഓഫ് ലവ് സമരത്തില്‍ പങ്കെടുക്കുന്നത്. അതെന്തിനാണെന്നും അതിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം ഉമ്മ കൃത്യമായി ബോധ്യപ്പെടുത്തി തന്നിരുന്നു. അതൊക്കെയാണ് തന്റെ സ്വഭാവത്തെ ശരിക്കും രൂപപ്പെടുത്തിയത് എന്നാണ് അനാര്‍ക്കലി പറയുന്നത്.





Noora T Noora T :