ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിൽ ലാലേട്ടൻ; ചിത്രം വൈറൽ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഇതാ ലാളേട്ടന്റെ മറ്റൊരു ലൊക്കേഷൻ ചിത്രമാണ് പുറത്തുവന്നത്

ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം.

വിന്‍റേജ് ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമായ ‘ഗോപന്‍റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിലടക്കം ചിത്രം വൈറലായി മാറിയിരുന്നു .

Noora T Noora T :