ബിജെപിയ്ക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനം തെരഞ്ഞെടുപ്പിലെ വിജയമാണ് വലുത്; ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്

കോവിഡ് രണ്ടാം തരംഗം ആരംഭിച്ചിരിക്കുമ്പോള്‍ നിരവധി പേരാണ് ഓരോ ദിവസവും രോഗബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ ഓക്സിജന്‍ ക്ഷാമം വലിയ പ്രശ്നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

ഇതിനെതിരെ ശാശ്വതമായ പരിഹാരം കാണാത്ത കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്താണ് സര്‍ക്കാര്‍ ഓക്സിജന്‍ പ്രശ്നം പരിഹരിക്കാത്തത് എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

ഇപ്പോഴിതാ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജും ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

‘ബഹുമാനപ്പെട്ട ഹൈക്കോടതിയോട്, ബിജെപിയ്ക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനം. തെരഞ്ഞെടുപ്പിലെ വിജയമാണ് അവര്‍ക്ക് വലുത്. യാതൊരു പ്രതീക്ഷയും തരാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’ എന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

അതേസമയം കടുത്ത കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.

Vijayasree Vijayasree :