മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഞാന്‍ മലയാളത്തലില്‍ ഡയലോഗ് പറഞ്ഞത് ഇങ്ങനെ; തുറന്ന് പറഞ്ഞ് ദീപ്തി സതി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദീപ്തി സതി. ലാല്‍ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.

ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ നീനയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപ്തി. അമ്മ കൊച്ചി സ്വദേശിനി ആയിരുന്നെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നുവെന്നും തനിക്ക് മലയാളം ഒരു വാക്കു പോലും അറിയില്ലായിരുന്നു.

നീനയിലേക്ക് പുതുമുഖത്തെ അന്വേഷിച്ച് ലാല്‍ജോസ് വിളിച്ചപ്പോള്‍ മലയാളം ഒരു വാക്കു പോലും അറിയാത്ത കുട്ടിയെ നിങ്ങള്‍ക്ക് സിനിമയിലേക്ക് പറ്റുമോയെന്ന് അമ്മ അദ്ദേഹത്തോട് ചോദിച്ചു.

അതിനൊക്കെ ഇവിടെ അസിസ്റ്റന്റുമാരുണ്ടെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അവര്‍ എല്ലാം നോക്കിക്കോളും പേടിക്കേണ്ടെന്നും ലാല്‍സാര്‍ പറഞ്ഞു. അങ്ങനെ കൊച്ചിയില്‍ വന്ന് ഒഡീഷന്‍ ചെയ്തു.

ലാല്‍ സാര്‍ സിനിമയ്ക്കായി കരുതിയ കഥാപാത്രത്തിന് പറ്റിയ പെണ്‍കുട്ടി ഞാനാണെന്ന് അദ്ദേഹം പറഞ്ഞു. അതിനുമുമ്പ് ക്യാമറ പോലും കണ്ടിട്ടില്ലായിരുന്ന തനിക്ക് ചലഞ്ചിംഗ് പടമായിരുന്നു നീന.

കഥ എഴുതിയ വേണു ചേട്ടനും ലാല്‍സാറും തന്നെ നന്നായി സഹായിച്ചു. എനിക്ക് സ്‌ക്രിപ്റ്റ് മംഗ്ലീഷില്‍ എഴുതിത്തന്നു. അത് വായിച്ചാല്‍ മതിയായിരുന്നു. നമ്മള്‍ ഡയലോഗ് പറയുന്നതിന് മുമ്പ് അവര്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. അങ്ങനെ കേട്ട് കേട്ട് മലയാളം പറയാന്‍ പഠിച്ചു. ഇപ്പോഴും എനിക്ക് എഴുതാന്‍ അറിയില്ല. സംസാരിക്കാന്‍ നന്നായി പഠിച്ചെന്നും ദീപ്തി പറയുന്നു.

Vijayasree Vijayasree :