ഒരു സിനിമ ഇറങ്ങുമ്പോള്‍ അത് വിജയിക്കുമോ ഇല്ലയോ എന്ന ടെന്‍ഷനൊന്നും എനിക്കില്ല; തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. ‘ഏപ്രില്‍ പതിനെട്ടും’, ‘ഏപ്രില്‍ പത്തൊന്‍പതും’. ഇതില്‍ ‘ഏപ്രില്‍ പതിനെട്ടു’ സാമ്പത്തികമായി വിജയം നേടിയെങ്കിലും ‘ഏപ്രില്‍ പത്തൊന്‍പത്’ സാമ്പത്തികമായി പരാജയമായ ചിത്രമായിരുന്നു.

‘ഈ സിനിമയുടെ പരാജയ കാരണത്തെ കുറിച്ച് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് ബാലചന്ദ്ര മേനോന്‍.

ഏപ്രില്‍ 18′ എന്ന സിനിമ പോലെയല്ല ‘ഏപ്രില്‍ 19’. അതിന്റെ ട്രീറ്റ്‌മെന്റ് മറ്റൊരു തരത്തില്‍ ആയിരുന്നു. ‘ഏപ്രില്‍ 19’ ആളുകള്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

അത് എന്റെ വീഴ്ച തന്നെയാണ്. ‘ഏപ്രില്‍ 18’ വിവാഹം കഴിഞ്ഞുള്ള ഒരു ജീവിതമാണ് കാണിച്ചതെങ്കില്‍ ഏപ്രില്‍ 19 ആയപ്പോള്‍ അന്ധയായ ഒരു മോളുമൊക്കെയുള്ള കുടുംബത്തിലെ ധനാഢ്യനായ ഒരു മനുഷ്യന്റെ ഹോം സിക്ക്‌നസ് ഒക്കെ കാണിച്ചപ്പോള്‍ അത് ജനങ്ങള്‍ക്ക് പിടിക്കാന്‍ പറ്റിയില്ല.

പക്ഷേ എനിക്ക് ഏപ്രില്‍ 18 മാത്രം എടുത്താല്‍ പോരല്ലോ. ഒരു സിനിമ ഇറങ്ങുമ്പോള്‍ അത് വിജയിക്കുമോ ഇല്ലയോ എന്ന ടെന്‍ഷനൊന്നും എനിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :