സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമകള്‍; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പിതാവ്

അകാലത്തലില്‍ മരണപ്പെട്ട ബോളിവുഡ് നടന്‍ സുശാന്തിന്റെ ജീവിതകഥ ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്. ‘ന്യായ്: ദി ജസ്റ്റിസ്’, ‘സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വോസ് ലോസ്റ്റ്’, ‘ശശാങ്ക്’ എന്നീ ചിത്രങ്ങള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടതാണ്.

അതേസമയം താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പിതാവ്. കെകെ സിങ്ങിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍മാതാക്കള്‍ക്ക് സമന്‍സ് അയച്ചു എന്നാണ് വിവരം.

ഇതുവരെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മകന്റെ മരണം സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനാല്‍ ഇവയുടെ ചിത്രീകരണം നിരോധിക്കണമെന്നുമാണ് പിതാവ് ഹര്‍ജയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകള്‍ ഉണ്ടാക്കി ചിലര്‍ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും സല്‍പ്പേരിനെ ഇത് ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

2020 ജൂണ്‍ 14 നാണ് സുശാന്ത് സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുംബൈയിലെ വസതിയില്‍ ആയിരുന്നു മൃതദേഹം.

മരണത്തിന് പിന്നാലെ സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ചേരിതിരിവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നും ആരോപണമുയര്‍ന്നു.

Vijayasree Vijayasree :