മോഹന്‍ലാലിന്റെ പിന്നില്‍ നിന്ന് പകര്‍ത്തിയ മാസ് ചിത്രവുമായി അജു വര്‍ഗീസ്

മലയാളി പ്രേക്ഷകര്‍ക്ക് അജു വര്‍ഗീസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അജു ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി എത്താറുണ്ട്.

ഇപ്പോഴിതാ തനിക്ക് 7 വര്‍ഷം മുമ്പ് ലഭിച്ച ഒരു പ്രിവിലേജിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അജു. മേ്ാഹന്‍ലാലിന്റെ ചിത്രമാണ് താരം പങ്കിട്ടത്.

2014-ല്‍ മോഹന്‍ലാലിനോടൊപ്പം ‘പെരുച്ചാഴി’ എന്ന സിനിമയില്‍ അജു അഭിനയിച്ചിരുന്നു. അന്ന് തനിക്ക് ലഭിച്ചതാണ് ഈ പ്രത്യേകമായൊരു ചിത്രമെന്നും അജു പറയുന്നു.

തോളും ചരിച്ച് മാസ് ലുക്കില്‍ നടന്നുപോകുന്ന മോഹന്‍ലാലിനെ പുറകില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയിരിക്കുകയാണ് അജു. ചില സിനിമകളില്‍ വന്ന ഇത്തരത്തിലുള്ള രംഗങ്ങളും ചേര്‍ത്തുവെച്ചു കൊണ്ടാണ് അജു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Vijayasree Vijayasree :