‘എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു’; തുറന്ന് പറഞ്ഞ് അന്ന ബെന്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അന്ന ബെന്‍. ഇപ്പോഴിതാ മേക്കപ്പ് ഉപയോഗത്തെക്കുറിച്ചും അത് ഉത്പാദിപ്പിക്കുന്ന കമ്പനികളെക്കുറിച്ചും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്ന ബെന്‍.

താന്‍ പണ്ട് സൗന്ദര്യ വസ്തുകകള്‍ തന്റെ അപഹര്‍ഷതാബോധം മറക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അങ്ങനെയല്ല സ്വന്തം ശരീരത്തെ ആഘോഷിക്കുകയാണ് വേണ്ടതെന്നും നടി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അന്നയുടെ പ്രതികരണം.

‘എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിവന്ന ഒരു യാത്ര തന്നെയായിരുന്നു ഇത്. നമ്മുടെ ശരീരത്തെ കുറിച്ച് സ്വയം അപഹര്‍ഷത സൃഷ്ടിച്ച് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍’എന്നും അന്ന ബെന്‍ പറഞ്ഞു.

മേക്കപ്പിട്ടാല്‍ ശരീരത്തില്‍ ഇഷ്ടമില്ലാത്ത ഭാഗങ്ങളെ ഒളിപ്പിക്കാനും അത് മാറ്റിയെടുക്കാന്‍ പറ്റുമെന്നും കരുതിയിരുന്നു. അങ്ങനെ എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കാനും നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കാനുള്ളതുമാണ് മേക്കപ്പെന്നും അന്ന കൂട്ടിച്ചേര്‍ക്കുന്നു.

Vijayasree Vijayasree :