പ്രതിസന്ധി ഘട്ടങ്ങളില്‍ കാവ്യയ്‌ക്കൊപ്പമായിരുന്നു, ദിലീപ് സ്വന്തം ചേട്ടനെ പോലെയാണ്, വൈറലായി നടി സുജ കാര്‍ത്തികയുടെ വാക്കുകള്‍

സിനിമയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ട്. മിക്ക താരങ്ങളും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, നസ്രിയ എന്നിവരെല്ലാം തന്നെ ഇപ്പോഴും സൗഹൃദം അതുപോലെ തന്ന മുന്നോട്ട് കൊണ്ടു പോകുന്നവരാണ്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്ള സൗഹൃദത്തിന് കേടു പാട് ഒന്നും സംഭവിക്കാതെ മുന്നോട്ട് കൊണ്ടു പോകുകയാണ് കാവ്യ മാധവനും സുജ കാര്‍ത്തികയും.

ഇപ്പോഴിതാ ഒരു അഎഭിമുഖത്തില്‍ സജു പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ കാവ്യയുടെ കൂടെ ആയിരുന്നുവെന്നും സ്വന്തം ചേട്ടനെ പോലെയാണ് ദിലീപ് എന്നും സുജ പറഞ്ഞു.

കാവ്യ മാധവനും ദിലീപും നായികാ നായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജ കാര്‍ത്തികയായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു.

അങ്ങനെയെങ്കില്‍ വാളയാര്‍ പരമശിവം വീണ്ടുമെത്തുമ്പോള്‍ ആ ചിത്രത്തില്‍ ദിലീപും കാവ്യയും ഉണ്ടാകണം. അപ്പോള്‍ അതില്‍ സുജയും കാണുമോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. അന്ന് മുതലുള്ള സൗഹൃദമാണ് മൂന്നുപേരും തമ്മില്‍.

പക്ഷെ സുജ തിരിച്ചു വരുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2010 ല്‍ വിവാഹം കഴിഞ്ഞതോടെയാണ് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് പോകുന്നത്. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്.

2002-ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായിട്ടുണ്ട്.

മാമ്പഴക്കാലം, നാട്ടുരാജാവ്, റണ്‍വേ, അച്ചനുറങ്ങാത്ത വീട് എന്നു തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇന്നും മറക്കാത്ത നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സുജയ്ക്ക് ആയി.

അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് സുജ. ഏറ്റവും കൂടുതല്‍ തവണ ക്ലാസിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്ന സമയത്ത് നൃത്തം ചെയ്തത് കൃഷ്ണ നീ ബേഗനെ എന്ന കീര്‍ത്തനത്തിനാണ്. രണ്ട് തവണ ഗുരുവായൂരപ്പന് മുന്നില്‍ ഈ കീര്‍ത്തനത്തിന് ചുവടുവെക്കാന്‍ കഴിഞ്ഞു.

ആ നൃത്തം ചെയ്യുമ്പോള്‍ കൃഷ്ണനെ എന്റെയൊപ്പം കാണാന്‍ തന്നെ പറ്റാറുണ്ട്. അങ്ങനെ ഫീല്‍ ചെയ്തതായി ആ പെര്‍ഫോമന്‍സ് കണ്ട ചിലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ പോലുമറിയാതെ എന്റെ കണ്ണുകള്‍ ആ കീര്‍ത്തനം എപ്പോള്‍ കേട്ടാലും നിറഞ്ഞ് തുളുമ്പാറുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണന്‍ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്. വൈക്കത്താണ് എന്റെ ജനനം. എന്നാല്‍ വളര്‍ന്നത് എറണാകുളത്തായിരുന്നു. രണ്ടിടത്തെയും ദേശനാഥന്‍ മഹാദേവനാണ്.

ശിവഭഗവനാനോട് ബഹുമാനം കലര്‍ന്നൊരു ഭക്തിയാണെനിക്ക്. എന്റെ വൈക്കത്തപ്പാ എന്നാണ് സന്തോഷം വന്നാലും സങ്കടം വന്നാലും ഞാനെപ്പോഴും വിളിക്കാറ്. എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു എന്റെ വിവാഹം നടന്നതും. കുടുംബത്തിലുള്ളവരെല്ലാം ദൈവ ഭക്തരാണ് എന്നും സജു കുറച്ച് നാളുകള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.

Vijayasree Vijayasree :