രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാവാശ്യവും ബോധവല്‍ക്കരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് താരം കങ്കണ റണാവത്ത് വൈറസിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.
‘ഇന്ന് മനുഷ്യര്‍ സമ്പദ്‌വ്യവസ്ഥ തകര്‍ക്കാനായി സ്വയം നിര്‍മ്മിച്ച വൈറസ് കാരണം ഭീതിയിലാണ്. ചിലര്‍ ഇക്കാര്യത്തില്‍ എന്നോട് യോചിക്കുമായിരിക്കും. മറ്റുചിലര്‍ക്ക് സാധിക്കില്ല. പക്ഷെ ഒരു കാര്യം കണ്ടില്ലെന്ന് ധരിക്കാനാവില്ല. വൈറസ് മനുഷ്യരെ കൊല്ലുന്നുണ്ടാവാം. പക്ഷെ ഭൂമിയുടെ മുറിവുകള്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ്.’ എന്നാണ് കങ്കണ പറഞ്ഞത്.
അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് കങ്കണ ചെയ്ത ട്വീറ്റ് വൈറലായിരുന്നു. ഡല്‍ഹില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
കൊവിഡ് രോഗികള്‍ക്കായി കുറഞ്ഞത് ഏഴായിരം കിടക്കകളെങ്കിലും മാറ്റിവെക്കണമെന്നും അടിയന്തിരമായി ഓക്സന്‍ ആശുപത്രികളില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.
‘ചുരുക്കത്തില്‍ പറഞ്ഞാല്‍ മോദി രക്ഷിക്കൂ എന്ന്. പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് വന്ന എല്ലാം ശരിയാക്കാം. പിന്നെ ഇത് നിങ്ങളുടെയും ഡല്‍ഹിയാണല്ലോ. അപ്പോ നോക്കുന്നതില്‍ തെറ്റില്ലല്ലോ’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കെജ്രിവാള്‍ പരത്താനുള്ള കൊറോണയെല്ലാം പരത്തി മോദിയോട് അത് ശരിയാക്കാനായി ആവശ്യപ്പെടുകയാണെന്നും താരം ട്വീറ്റില്‍ പറയുന്നു.