PCOD യെക്കുറിച്ചു രസകരമായ കുറിപ്പുമായി സരിഗമപ താരം ശ്വേത അശോക്!

മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയായി മാറിയ കലാകാരിയാണ് ശ്വേത അശോക്. ഒരു വർഷം മുൻപ് അവസാനിച്ച സരിഗമപ ഷോയിൽ മൂന്നാം സ്ഥാനവും ശ്വേത നേടിയിരുന്നു.

ഇപ്പോൾ ഇതാ ശ്വേതയുടെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

പതിവു തെറ്റി വരുന്ന മാസമുറകൾ നിയന്ത്രിക്കാനാകാത്ത ശരീര വണ്ണം അങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ഈ അവസ്ഥ ഒരുപാട് പെൺകുട്ടികൾ അഭിമുഖീകരിക്കുന്നുണ്ട്.

അവർക്ക് പ്രചോദനമായി ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ശ്വേത അശോക്. PCOD എന്ന രോഗവസ്ഥ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെപ്പറ്റി ശ്വേത തന്റെ ഫേസ്ബുക് പേജിൽ തുറന്നെഴുതിയിരിക്കുകയാണ്.

ഇത് ജീവിതവിജയത്തിന്റെയോ പരാജയത്തിന്റെയോ കഥയല്ല എന്ന് തുടക്കത്തിൽ തന്നെ കുറിച്ചു കൊണ്ടാണ് ശ്വേത കുറിപ്പ് തുടങ്ങുന്നത് തന്നെ.

ഇത് വിജയത്തിന്റെയോ പരാജയത്തിന്റെയോ കഥ അല്ലെന്നു പറഞ്ഞു കൊണ്ട് എന്റെ കഥ ഞാൻ പറയട്ടെ .21 ആം വയസ്സിൽ ഫസ്റ്റ് ഇയർ പിജി വെക്കേഷൻ സമയത്താണ് 58 കിലോ ഭാരത്തിൽ നിന്ന് 62 ലേക്ക് ഒറ്റ ചാട്ടം ചാടിയത് . ചെറുപ്പം മുതലേ അശ് ചേച്ചി എന്റെ അനിയത്തിയെ പോലെ ഉണ്ടെന്നു എല്ലാരും പറഞ്ഞുതുകൊണ്ടാണോ , എന്റെ ഒണക്കൻ ചിന്താ രീതി കൊണ്ടാണോ എന്നറിയില്ല (എന്റെ )വണ്ണം കൂടുന്നതിനോട് എനിക്ക് ഒരു താല്പര്യവുമില്ലായിരുന്നു.

കുറഞ്ഞ മാസങ്ങൾ കൊണ്ടു വണ്ണം പെട്ടെന്ന് കൂടിയതിനും, പതിവു തെറ്റി വരുന്ന മാസമുറകൾക്കും, കഴുത്തിലും മുഖത്തും വന്ന കറുപ്പ് വരകൾക്കും പൂങ്കുല പോലെ ഇല്ലെങ്കിലും അത്യാവശ്യം കട്ടിയുള്ള മുടി എല്ലാം കൊഴിഞ്ഞു പീച്ചിമ്പാല് ആയതിനും എല്ലാം കാരണം Polycystic ovary syndrome എന്ന എന്തോ ഒരു സാധനം ആണെന്ന് പറഞ്ഞപ്പോൾ “ഉയെന്റെ പടച്ചോനെ ഞാനിപ്പം മരിക്കുഓളി ” എന്ന പേടിയേനു. പിന്നെ ഡോക്ടേഴ്സിന്റെ കൃത്യമായ ഉപദേശവും, ഗൂഗിൾ അച്ചാച്ചന്റെ കൊറേ എഴുത്തുകളും വായിച്ചപ്പോള്‍ മനസിലായി നമ്മള് ഒറങ്ന്നതും തിന്നുന്നതും ഒന്ന് ക്രമീകരിച്ചാൽ ഈ സാധനത്തിന കൊറച്ചു control ചെയ്യാനാവും എന്ന്,” എന്ന് ശ്വേത.

എന്നാൽ വർഷങ്ങൾ നീണ്ട ഭക്ഷണ ക്രമീകരണങ്ങളും വ്യായാമവും ഒന്നും ഫലം കണ്ടില്ല എന്നാണ് ഈ ഗായിക പറയുന്നത്. മാറി മാറി ഓരോ ചികിത്സ രീതികൾ പരീക്ഷിച്ചിട്ടും നിരാശയായിരുന്നത്രേ ഫലം.

അപ്പൊ തൊടങ്ങിയ ഭക്ഷണ ക്രമീകരണങ്ങളും വ്യായാമവും ഒക്കെ ഇപ്പഴും കൂടെയുണ്ട് . അലോപ്പതിയും ആയുർവേദവും ഹോമിയോ ഉം തുടങ്ങി എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചിട്ടുണ്ട്(ഇതൊക്കെ കൃത്യമായിട്ടു ചെയ്യുമോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു ��)എന്നാൽ വണ്ണത്തിനും സിൻഡ്രത്തിനും എന്തെങ്കിലും വ്യത്യാസം വന്നിനോ ന്ന് ചോയ്ച്ചാൽ എനക്കൊരു മറുപടി തരാൻ പറ്റൂല്ല,” എന്നും ശ്വേത.

കുറിപ്പിലെ ഏറ്റവും വലിയ ആകർഷണം PCODക്ക് ശ്വേത കണ്ടു പിടിച്ചിരിക്കുന്ന പുതിയ പേരാണ്. ഏതോ ട്രാൻസ്ലേഷൻ ആപ്പിൽ കണ്ടത്പോലെ,’പക്കോഡ’ എന്നാണ് തമാശ ചേർത്ത് ശ്വേത ഈ ആരോഗ്യ പ്രശ്നത്തെ വിളിക്കുന്നത്. കൂടാതെ കൂട്ടുകാർക്കൊപ്പം തടി കുറയ്ക്കുവാൻ വേണ്ടി തുടങ്ങിയ ഒരു ഹെൽത്ത് ചലഞ്ച്നെ പറ്റിയും ശ്വേത തന്റെ പോസ്റ്റിൽ പറയുന്നു.

“ഒരു എനർജി ക്ക് ഫ്രണ്ട്സിനോട് പറഞ്ഞു നമുക്ക് വണ്ണം കുറയ്ക്കാൻ ഒരു challenge ചെയ്യാം എന്നു. ഒരു മാസം ഒരു ദിവസം വിട്ടുപോവാതെ കൃത്യമായി excrcise ചെയ്ത പക്കോഡ (PCOD ക്ക്‌ മലയാളം translation app കൊടുത്ത പേര് ��) ഉള്ള എന്റെ വണ്ണം ഒരു തരി കുറഞ്ഞില്ല എന്റെ കൂടെ excercise ചെയ്ത ഫ്രണ്ട്സിന്റെ വണ്ണവും കുറഞ്ഞു അവർ excercise ഉം നിർത്തി , എന്താല്ലേ ��. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു മ്മളെ പക്കോഡ ഇപ്പോം കൂടെത്തന്നെണ്ട് . ഇതിനിടയിൽ വന്ന depression ഉം മാനസിക സമ്മർദ്ദങ്ങളും ഒക്കെ ആയിരിക്കണം വണ്ണം 69 വരെ എത്തിയപ്പോ വണ്ണം കുറയണ്ട ഹെൽത്തി ആയിരുന്നാൽ മതി എന്നായി ചിന്ത . പിന്നെ ഒന്നും നോക്കിയില്ല ഒന്നും കൂടി ഗുളികകളുടെ കൂടെ കൂടി . ഇതിനോടൊപ്പം ഡോക്ടർ പറഞ്ഞുതന്ന intermittent fasting um , mostly vegetarian ഭക്ഷണരീതിയും പിന്തുടർന്നപ്പോൾ 69നിന്ന് 64ലേക് ഒരു പിൻ ചാട്ടം അങ്ങു ചാടി . ഈ ശ്വേതേനെ ഒരു പക്കോടക്കും തോൽപ്പിക്കാനാവില്ല മക്കളെ,” എന്നും താരം

തന്നെ പോലെ തന്നെ ഈ പ്രശ്നം അഭിമുഖീകരിക്കുന്ന കൂട്ടികാരികൾക്ക് ഒരു ഉപദേശം കൂടി നൽകിയിട്ടുണ്ട് ശ്വേത ഈ കുറിപ്പിലൂടെ, “PCOD കൊണ്ട് വിഷമിക്കുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാരികളോടും പറയാനാഗ്രഹിക്കുന്നു നമ്മള്‍ മുന്നേറിക്കൊണ്ടേയിരിക്കും ഫാസ്റ്റിംഗും excerciseum balanced food കഴിച്ചും . നിങ്ങളുടെ ലക്ഷ്യം എന്താണോ അത് കാണുന്നത് വരെ”.

Noora T Noora T :