സൗന്ദര്യയുടെ മരണശേഷമാണ് ആ സത്യം കൂടുതല്‍ പേരും അറിയുന്നത്, നടിയുടെ വേര്‍പാടിന്റെ ഓര്‍മ്മകളിലൂടെ…

മലയാളികള്‍ ഒരിക്കലും മറക്കാനാകാത്ത പ്രിയ നടിമാരില്‍ ഒരാളാണ് സൗന്ദര്യ. ചില താരങ്ങളുടെ വേര്‍പാട് ഉണ്ടാക്കുന്ന വേദന എത്ര കാലം കഴിഞ്ഞാലും മറക്കില്ല. അങ്ങനെ മലയാളികളുടെയടക്കം തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ മനസില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു സൗന്ദര്യ.

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
മലയാളികളുടെ പ്രിയങ്കരിയായി മാറുന്നതിനിടെയാണ് വിമാനാപകടത്തില്‍ സൗന്ദര്യയും ഒപ്പമുണ്ടായിരുന്ന സഹോദരനും മരണപ്പെടുന്നത്. ഇക്കഴിഞ്ഞ 17 നായിരുന്നു സൗന്ദര്യയുടെ ഓര്‍മ്മദിനം. അന്ന് ആരാധകരും സുഹൃത്തുക്കളും എത്തിയിരുന്നു.

മലയാളത്തില്‍ രണ്ട് സിനിമകളില്‍ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും രണ്ടും ഒന്നിനൊന്ന് മെച്ചപ്പെട്ട ചിത്രങ്ങളായിരുന്നു. എന്നാല്‍ തമിഴിലും തെലുങ്കിലുമൊക്ക നിറ സാന്നിധ്യമായിരുന്നു താരം. 2003 ഏപ്രില്‍ 27 നാണ് ബന്ധുവായ ജിഎസ് രഘുവുമായി വിവാഹിതയാകുന്നത്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. നടിയുടെ വേര്‍പാടിന് ശേഷമാണ് പലരും ഗര്‍ഭിണിയായിരുന്ന കാര്യം പോലും അറഞ്ഞിരുന്നത്.
കുറച്ച് നാളുകള്‍ക്കാണ് മുമ്പാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സൗന്ദര്യയുടെ ഒരു വീഡിയോ വൈറലായിരുന്നത്.

സഹോദരന്റെ വിവാഹചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള സൗന്ദര്യയുടെ ചില വീഡിയോസ് ആണ് വൈറലായിരുന്നത്. സൗന്ദര്യയുടെ ഏകസഹോദരന്‍ അമര്‍നാഥിന്റെ വിവാഹത്തിന്റെ വീഡിയോസ് ആയിരുന്നിത്. കുടുംബാംഗങ്ങള്‍ക്കും വിരുന്നുകാര്‍ക്കുമിടയില്‍ താരജാഡകളൊന്നുമില്ലാതെ  പുഞ്ചിരി തൂകി നടക്കുന്ന സൗന്ദര്യയാണ് ദൃശ്യങ്ങളിലുള്ളത്.

സഹോദരനെ വേദിയിലേക്ക് ആനയിച്ച് കൊണ്ടു വരികയും സുഹൃത്തുക്കളോട് സൗഹൃദ സംഭാഷണം നടത്തുകയുമൊക്കെ ചെയ്യുകയാണ് നടി. 1992ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എംബിബിഎസ് പഠനകാലത്ത് ‘അമ്മൊരു’ എന്ന ചിത്രത്തില്‍ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും സിനിമയില്‍ സജീവമാവുകയുമായിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഹിന്ദി സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. 

Vijayasree Vijayasree :