മലയാളികള്‍ക്ക് വിഷു ദിന ആശംസകള്‍ നേര്‍ന്ന് പ്രഭാസ്

കേരളത്തിലും ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് പ്രഭാസ്. ഇപ്പോഴിതാ മലയാളികള്‍ക്ക് വിഷു ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.

തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രഭാസും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ചത്.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്. റോമിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഭാഷാ വൈവിധ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് താരം പൂജ ഹെഡ്ഗെയാണ് നായിക. യു.വി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണകുമാറാണ്.

Vijayasree Vijayasree :