ഇത് ആരാ..? മുണ്ടക്കല്‍ ശേഖരിയോ, മുണ്ടുടുത്ത് വിഷു ആശംസകളുമായി നടി ഗ്രേസ് ആന്റണി

വിഷു ദിനത്തില്‍ മുണ്ട് ഉടുത്ത് ന്യൂ ലുക്കില്‍ നടി ഗ്രേസ് ആന്റണി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. മുണ്ട് ഉടുക്കാതെ എന്ത് വിഷു എന്നാണ് ഗ്രേസ് ആന്റണി ഫോട്ടോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ക്ഷന്‍.

നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്. മുണ്ടക്കല്‍ ശേഖരിയാണോ എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

കറുത്ത ടീ ഷര്‍ട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ചാണ് ഗ്രേസിന്റെ വിഷു ആശംസ.

കനകം കാമിനി കലഹം എന്ന നിവിന്‍ പോളി ചിത്രത്തിലാണ് ഗ്രേസ് ആന്റണി അവസാനമായി അഭിനയിച്ചത്.
അജു വര്‍ഗീസ് ചിത്രമായ സാജന്‍ ബേക്കറിയിലും ഗ്രേസ് ശ്രദ്ധേയമായ വേഷം ചെയ്തിരു്ന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ ഭാര്യയുടെ വേഷമാണ് താരം ചെയ്തത്.

Vijayasree Vijayasree :