മലയാളത്തില്‍ വിഷു ആശംസകള്‍ അറിയിച്ച് രാജമൗലി, ആശംസകളുമായി ആരാധകരും

വിഷുദിനത്തില്‍ മലയാളി ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാജമൗലി വിഷു ആശംസകള്‍ അറിയിച്ചത്.

സംവിധായകന്റെ അക്കൗണ്ടില്‍ നിന്ന് മലയാളത്തില്‍ എഴുതിയ ആശംസ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി പേരാണ് രാജമൗലിയ്ക്ക് തിരിച്ചും കമന്റിലൂടെ വിഷു ആശംസകള്‍ അറിയിച്ചത്.

‘നിങ്ങള്‍ക്ക് വളരെ സന്തോഷവും സമൃദ്ധവുമായ വിഷു ആശംസിക്കുന്നു’ എന്നായിരുന്നു രാജമൗലിയുടെ ആശംസ. നിലവില്‍ ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് രാജമൗലി. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്.

Vijayasree Vijayasree :