തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ വേണം; പുതിയ തലമുറ മുന്നോട്ട് വരണം

എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്ന് നടന്‍ ആസിഫ് അലി. തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.

കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ ഇന്നലെ രാത്രി വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു താരം. വോട്ട് ചെയ്യുമ്പോള്‍ എപ്പോഴും നമുക്കുള്ള പ്രതീക്ഷ നല്ലത് തന്നെ വരണം എന്നാണല്ലോ. ഇത് വരെ നമുക്ക് കിട്ടിയല്‍ മികച്ച ഭരണം വേണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.

തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ തന്നെ വേണം. ഈ ഒരു കാലഘട്ടത്തില്‍ എല്ലാ സ്ഥലങ്ങളിലും മേഖലകളിലും യുവാക്കള്‍ ഒരുപാട് ഉണ്ട്. അങ്ങനെ തന്നെയാണ് തെരഞ്ഞെടുപ്പിന്റെ സമയത്തും ആവശ്യം.

ആവശ്യമെന്താണെന്ന് മനസിലാക്കി ഞാന്‍ ഉള്‍പ്പടെയുള്ള പുതിയ തലമുറ മുന്നോട്ട് വരണം. കൃത്യമായി നമ്മുടെ വോട്ടുകള്‍ വിനിയോഗിക്കണം’ എന്നും ആസിഫ് അലി പറഞ്ഞു.

Vijayasree Vijayasree :