മകള്‍ നിത്യയുടെ തനി പകര്‍പ്പ് തന്നെ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച താരമാണ് നിത്യാ ദാസ ്.2001ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ നിത്യ തന്റേതായൊരു ഇടം നേടിയെടുക്കുകയായിരുന്നു. പിന്നീട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടന്‍ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമാകാന്‍ നിത്യയ്ക്ക് ആയി.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില സീരിയലുകളില്‍ സജീവമായിരുന്ന നിത്യ മകന്റെ ജനനത്തോടെ അവിടെ നിന്നും മാറി നിന്നു.

ഫ്‌ലൈറ്റ് സ്റ്റുവര്‍ട്ടായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭര്‍ത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂണ്‍ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. മകള്‍ നൈന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

നിത്യാ ദാസ് പങ്കുവച്ച ഒരു റീല്‍സ് വീഡിയോയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകള്‍ നൈന ജംവാളിനൊപ്പമാണ് നിത്യ റീല്‍സ് വീഡിയോ ചെയ്തിരിക്കുന്നത്.

‘നൈന’ക്കൊപ്പം ‘ഡോണ്ട് റഷ്’ ചലഞ്ച് എന്ന അടിക്കുറിപ്പോടെയാണ് താരം റീല്‍സ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി മാറി. മകള്‍ നൈന നിത്യയുടെ തനിപ്പകര്‍പ്പാണെന്നാണ് ആരാധകരില്‍ ഭൂരിഭാഗവും കമന്റ് ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :