അഭിനയപ്രതിഭയ്ക്ക് ഇന്ന് 56ാം പിറന്നാള്‍; ആശംസകളുമായി താരങ്ങളും ആരാധകരും

ഏത് കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ പ്രകാശ് രാജ് എന്ന നടന് അപൂര്‍വ കഴിവാണ്. അഭിനേതാവ്, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, ആക്ടിവിസ്റ്റ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് താരത്തിന്. ഇപ്പോഴിതാ താരത്തിന്റെ 56ാം പിറന്നാള്‍ ആണ് ഇന്ന്. സോഷയ്ല്‍ മീഡിയയിടലക്കം നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുറമെ ബോളിവുഡിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരം ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് ചലച്ചിത്ര ലോകത്തിന് നല്‍കിയത്. നായകന്‍, വില്ലന്‍, കോമഡി അങ്ങനെ എന്ത് വേഷം ആയാലും പ്രകാശ് രാജ് അതിനെ പൂര്‍ണതയിലെത്തിക്കും.

കന്നഡ സ്റ്റേജ് ഷോകളിലും സീരിയലികളിലുമായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹത്തിന്റെ കരിയറിലെ ബിഗ് ബ്രേക്ക് ആയത് കന്നഡ ചിത്രമായ ‘ഹരാകേയ കുരി’യാണ്. 1994 ല്‍ കെ.ബാലചന്ദറിന്റെ ഡ്യുയറ്റ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ രംഗത്തേക്ക് കടന്നത്.

തുടര്‍ന്നുളള വിസ്മയ പ്രകടന്നതില്‍ അഞ്ച് ദേശീയ അവാര്‍ഡുകള്‍, എട്ട് തമിഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്.

അഞ്ചു തവണയാണ് പ്രകാശ് രാജ് ദേശീയ പുരസ്‌കാം സ്വന്തമാക്കിയത്. 1997 ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ഇരുവറിലെ അഭിനയത്തിനാണ് പ്രകാശ് രാജിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. നടനവിസ്മയം മോഹന്‍ലാലിനൊപ്പം മികച്ച പ്രകടനം കാഴ്ച വച്ച ആ ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരമാണ് പ്രകാശ് സ്വന്തമാക്കിയത്.

പിന്നീട് തെലുങ്ക് ചിത്രം അനന്തപുരം, തമിഴ് ചിത്രങ്ങളായ ദയ, കാഞ്ചിവരം, കന്നഡ ചിത്രം പുത്തക്കന ഹൈവേ എന്നീ ചിത്രങ്ങളിലൂടെയും ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

അതേസമയം, ‘ഖാക്കി’ എന്ന ചിത്രത്തിലൂടെ 2004ലാണ് പ്രകാശ് രാജ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണി നിരന്ന ചിത്രത്തില്‍ അഡീഷണല്‍ കമ്മീഷണര്‍ ശ്രീകാന്ത് നായിഡു എന്ന വേഷത്തിലാണ് പ്രകാശ് എത്തിയത്.

Vijayasree Vijayasree :