കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ യാത്ര, ടെന്‍ഷനടിച്ച നിമിഷങ്ങള്‍…വീട്ടുകാര്‍ പോലും അറിയാത്ത രഹസ്യം പറഞ്ഞ് ശിവദ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. കഴിഞ്ഞ ആഴ്ചയാണ് നടി ശിവദയും ഭര്‍ത്താവും നടനുമായ മുരളീകൃഷ്ണനും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കുടുംബ സമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച് കൊണ്ടാണ് താരങ്ങള്‍ ആനിവേഴ്‌സറിയെ കുറിച്ച് സംസാരിച്ചത്. താരങ്ങള്‍ പങ്ക് വെച്ച പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ കല്യാണ ശേഷം നടത്തിയ ഇഷ്ടപ്പെട്ട യാത്രകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശിവദ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. കല്യാണത്തിന് മുന്‍പ് അച്ഛനും അമ്മയ്ക്കുമൊപ്പം ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകളാണ് കൂടുതലായും നടത്തിയിട്ടുള്ളത്. ഗോവ, മുംബൈ, ഡല്‍ഹി, ഹൈദരബാദ്, അങ്ങനെ ആ ലിസ്റ്റ് നീണ്ട് കിടക്കുന്നു. അച്ഛന് ജോലിയില്‍ നിന്ന് അവധി കിട്ടുമ്പോഴാണ് കുട്ടിക്കാലത്ത് ഞങ്ങള്‍ കുടുംബസമേതം യാത്ര പോയിരുന്നത്. ആ സമയങ്ങളില്‍ വാഹനത്തില്‍ അധിക ദൂരം ഇരിക്കുന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നും ആ മടുപ്പിനെ തുടച്ച് മാറ്റിയത് ഭര്‍ത്താവായ മുരളിയാണ് എന്നും ശിവദ പറയുന്നു.

മുരളിയുടെ ഒപ്പം കൂടിയതോടെ യാത്രയുടെ പെരുമഴക്കാലമായിരുന്നു. നോര്‍ത്തീസ്റ്റ് മുഴുവനും ചുറ്റിയടിച്ചു. ഇന്ത്യയിലും വിദേശത്തുമടക്കം ഒരുപാട് സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍. ശരിക്കും ആസ്വദിച്ച യാത്രകളായിരുന്നു എല്ലാം. ഇനിയും ഇന്ത്യയ്ക്ക് അകത്ത് ഒരുപാട് ഇടങ്ങള്‍ സന്ദര്‍ശിക്കാനുണ്ടെന്നാണ് ശിവദ പറയുന്നത്. മുരളിയും ഞാനും ജോലിയില്‍ നിന്നും ഒഴിവ് കിട്ടിയാല്‍ ആദ്യ പ്ലാനിങ് യാത്രയാണ്. പെട്ടെന്നുള്ള ട്രിപ്പ് ആയിരിക്കും. ഞങ്ങളുടെ പണ്ട് മുതലേയുള്ള ആഗ്രഹം വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് അകത്തുള്ള ഒരു യാത്രയും പിന്നെ ഒരു വിദേശയാത്രയും എന്നതായിരുന്നു. ആ ആഗ്രഹം കുറേ പ്രവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

യാത്രക്കിടയില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു അനുഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. സന്തോഷം നിറഞ്ഞ യാത്രകള്‍ക്കൊപ്പം ടെന്‍ഷനടിച്ച നിമിഷങ്ങളുമുണ്ട്. ഇതുവരെ ഞങ്ങളുടെ വീട്ടുകാര്‍ പോലും അറിയാത്ത രഹസ്യം എന്ന് തന്നെ പറയാം. വിവാഹ ശേഷം ഞാനും മുരളിയും സുഹൃത്തുക്കള്‍ക്കൊപ്പം കാശ്മീര്‍ യാത്ര പോയി. ആറ് പേരടങ്ങുന്ന സംഘം. സ്വന്തമായി െ്രെഡവ് ചെയ്തുള്ള യാത്ര. പഞ്ചാബിലെത്തിയപ്പോഴാണ് ആ സംഭവം. കാറിന് സുഖമായി പോകന്‍ പറ്റുന്ന നല്ല റോഡാണ്. ഓടി കൊണ്ടിരുന്ന വാഹനത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാള വട്ടം ചാടി വീണു. പെട്ടെന്ന് വാഹനം ബ്രേക്കിട്ടു. ഭാഗ്യം തുണച്ചെന്ന് പറയാം. ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു പോറല്‍ പോലും ഉണ്ടായില്ല. വാഹനത്തിന്റെ അവസ്ഥ കണ്ടാല്‍ ഞങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നേ പറയാനാവൂ. യാത്രയുടെ തുടക്കമായത് കൊണ്ട് തന്നെ വല്ലാതെ വിഷമം തോന്നി എന്നും ശിവദ പറയുന്നു.

Noora T Noora T :