അവിടെ സൗത്ത് ഏഷ്യന്‍ വംശജരുടെ പ്രാതിനിധ്യം വളരെ കുറവാണ്; നടി പ്രിയങ്ക ചോപ്ര

ഹോളിവുഡ് സിനിമകളില്‍ സൗത്ത് ഏഷ്യന്‍ വംശജരുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് നടി പ്രിയങ്ക ചോപ്ര. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച തന്റെ ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തെ കുറിച്ച് ഒരു ബ്രിട്ടിഷ് മാഗസീനില്‍ സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ജാതി വിവേചനത്തെ പറ്റിയാണ് ചിത്രം.

അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ ഹോളിവുഡില്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ പോലും സൗത്ത് ഏഷ്യന്‍ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഒരിക്കലും ഒരു മുഴു നീളന്‍ സൗത്ത് ഏഷ്യന്‍ ചിത്രം നിങ്ങള്‍ക്ക് ഹോളിവുഡില്‍ കാണാന്‍ സാധിച്ചിരുന്നില്ല.

വൈറ്റ് ടൈഗര്‍ ഒരു മുഴുനീളം സൗത്ത് ഏഷ്യന്‍ ചിത്രമാണ്. ലോകത്ത് അഞ്ചില്‍ ഒരു ഭാഗം ആളുകള്‍ സൗത്ത് ഏഷ്യക്കാരാണ്. പക്ഷെ അവരെ ഒരിക്കലും സിനിമയില്‍ കാണാന്‍ കഴിയില്ല എന്നും പ്രിയങ്ക വ്യക്തമാക്കി.

പ്രിയങ്ക ചോപ്ര, രാജ് കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ദി വൈറ്റ് ടൈഗര്‍. അരവിന്ദ് അഡിഗയുടെ 2008ല്‍ പുറത്തിറങ്ങിയ ‘ദി വൈറ്റ് ടൈഗര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ സംവിധായകനായ റാമിന്‍ ബഹറാനിയാണ് ചിത്രം സംവിധാനം ചെയ്തത്.

Vijayasree Vijayasree :