റിപ്പബ്ലിക് ദിനത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകൾ..

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് . റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കണ്ടിരിക്കേണ്ട മലയാള സിനിമകൾ ഏതെല്ലാമെന്ന് നോക്കാം

കാലാപാനിപ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996 – ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാലാപാനി. പ്രഭു, അം‌രീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ “ഡോൾബി സ്ടീരിയോ” ചിത്രമാണിത്.

കീര്‍ത്തിചക്ര

2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കീർത്തിചക്ര. മേജർ രവി സം‌വിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മോഹൻലാലും ജീവയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. മേജർ രവിയുടെ ആദ്യ ചിത്രമാണിത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഈ ചിത്രം പിന്നീട് അരൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റി പുറത്തിറക്കുകയുണ്ടായി. തമിഴ് പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുവാൻ വേണ്ടി തമിഴ് പതിപ്പിൽ ജീവയുടെ കൂടുതൽ രംഗങ്ങൾ ചേർത്തിരുന്നു

കേരള വർമ്മ പഴശ്ശിരാജ

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം ഭാഷയിൽ 2009 ഒക്ടോബർ 16-ന്‌ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ. 2009-ലെ മമ്മൂട്ടിയുടെ ദീപാവലി റിലീസ് ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ₹ 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്, ഇളയരാജ സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്‌ നിർ‌വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്

സൈന്യം

1994ൽ എസ്.എൻ. സ്വാമി കഥയെഴുതി ജോഷി സംവിധാനംചെയ്ത ചലച്ചിത്രമാണ്സൈന്യം. മമ്മുട്ടി, വിക്രം, ദിലീപ്, മുകേഷ്, മോഹിനി,പ്രിയാ രാമൻ എന്നിവർ അഭിനയിച്ച ഈ സിനിമയുടെ സംഗീതം കൈകാര്യം ചെയ്തത് എസ്.പി. വെങ്കിടേഷ് ആണ്

ദാദാസാഹിബ്

മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രം 2000ത്തിലാണ് പുറത്തിറങ്ങിയത്. ദേശസ്‌നേഹം പ്രമേയമാക്കി ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും മികച്ച വിജയം നേടിയിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് മമ്മൂട്ടി എത്തിയത്. സ്വാതന്ത്ര്യ സമര സേനാനി ദാദാസാഹിബായും മകന്‍ അബൂബക്കറായും മികച്ച പ്രകടനം ചിത്രത്തില്‍ സൂപ്പര്‍താരം കാഴ്ചവെച്ചു.

malayalam movies

Noora T Noora T :