സിനിമ മേഖല തകർന്നു; 300 കോടി നഷ്ട്ടം, കണക്കുകൾ ഇങ്ങനെ

കോവിഡ് 19 വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്.കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല

മലയാള സിനിമാവ്യവസായം വന്‍ പ്രതിസന്ധിയില്‍ തുടരുകയാണ്. ഈസ്റ്റര്‍ വിഷു സീസണില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമുണ്ടായ നഷ്ട്ടമാകട്ടെ മുന്നൂറ് കോടി രൂപ മാത്രമാണ് . റിലീസ് മാറ്റിവച്ചതിന് പുറമെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും മുടങ്ങിയതുമായ ചിത്രങ്ങളുടെയടക്കം വ്യവസായനഷ്ടം അറൂന്നൂറ് കോടി പിന്നിടുമെന്നാണ് സിനിമാമേഖലയുടെ വിലയിരുത്തല്‍.

ഈ കൊറോണ സമയത്ത് റിലീസിങ് മുടങ്ങിയ ഒമ്പത് ചിത്രങ്ങളാണ് പോസ്റ്റ് പ്രോഡക്ഷന്‍ ഘട്ടത്തില്‍ നിലച്ചത് ഇരുപത്തിയാറ് ചിത്രങ്ങളാണെങ്കിൽ ഷൂട്ടിങ് പാതിവഴിയില്‍ മുടങ്ങിയ ചിത്രങ്ങള്‍ ഇരുപതെണ്ണ മാണ്

ലോക്ഡൗണ്‍ പിന്‍വലിച്ചാൽ ഈ നഷ്ടം നികത്താൻ സാധിക്കുമെന്ന് ഉറപ്പില്ല. കുറഞ്ഞത് രണ്ടുമാസത്തിനപ്പുറം സിനിമാമേഖല സജീവമായാല്‍പോലും ഈ ചിത്രങ്ങളുടെ നഷ്ടക്കണക്കില്‍നിന്ന് കരകയറുക അത്ര എളുപ്പമല്ല .

നൂറുകോടി ചെലവുള്ള മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പടെയുള്ള ഒമ്പത് ഈസ്റ്റര്‍ വിഷും‌ ചിത്രങ്ങള്‍ റീലിസ് ചെയ്യാനാകാതെയുണ്ടാകുന്ന നഷ്ടം മാത്രം മുന്നൂറ് കോടിരൂപയാണ്. മരക്കാറും ഫഹദ് ഫാസിലിന്റെ മാലിക്കും മമ്മൂട്ടിയുടെ വണ്ണും ദുല്‍ഖറിന്റെ കുറുപ്പും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ രാജ്യാന്തരമാര്‍ക്കറ്റ‌്കൂടി ലക്ഷ്യമിട്ട് നിര്‍മിച്ചവയാണ്. എന്നാല്‍ കോവിഡ് ഭീതിയില്‍ കഴിയുന്ന ജനം ലോകത്തെവിടെയും അടുത്തകാലത്തൊന്നും തിയറ്ററുകളിലെത്തിള്ള എന്ന കാര്യത്തിൽ സംശയമില്ല

അതെ സമയം തന്നെ മലയാളസിനിമയിലെ പതിനായിരത്തില്‍പരം സാങ്കേതികപ്രവര്‍ത്തകരില്‍ നാലായിരത്തോളം ദിവസവേതനക്കാരും ഇതോടെ പ്രതിസന്ധിയിലാണ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അംഗങ്ങള്‍ക്കായി ഫെഫ്ക സ്വരൂപിക്കുന്ന കരുതല്‍ നിധിയിലേക്ക് മോഹന്‍ലാല്‍ പത്തുലക്ഷവും മഞ്ജു വാര്യര്‍ അഞ്ചു ലക്ഷവും സംഭാവന നല്‍കിയിരുന്നു. കൂടാതെ കല്യാണ്‍ ജുവല്ലേഴ്‌സുമായി ബന്ധപ്പെടുത്തി ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവന്‍ ചലച്ചിത്രതൊഴിലാളികള്‍ക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിക്ക് രൂപം നല്‍കുന്നതിലും മഞ്ജു വാര്യര്‍ ഫെഫ്കയുടെ കൂടെ നിന്നിട്ടുണ്ട്

മോഹന്‍ലാലും മഞ്ജുവാര്യരുമടക്കമുള്ള താരങ്ങളുടെ ധനസഹായം ഈ വിഭാഗത്തിന് ലഭ്യമാക്കാന്‍ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കഴിഞ്ഞെങ്കിലും ഈ രീതിയില്‍ ഇനി മുന്നോട്ടുപോകാനാകില്ല.

ഇവയ്ക്കെല്ലാം പുറമെയാണ് സിനിമാതിയറ്ററുകളുടെ നഷ്ടം. വൈദ്യുതിചാര്‍ജിലെങ്കിലും സബ്സിഡി നല്‍കിയില്ലെങ്കില്‍ വായ്പയില്‍ താങ്ങിനിര്‍ത്തിയ തിയറ്ററുകളില്‍ പലതും അടച്ചുപൂട്ടേണ്ടിവരുെമന്ന് ഉടമകള്‍ തുറന്നുപറയുന്നു.

malayalam movie

Noora T Noora T :