വീട്ടിലിരുന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുക; പുറത്തിറങ്ങി പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ല

ഈ കൊറോണ കാലത്ത് വീടിലുരുന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുക ല്ലാതെ പുറത്തിറങ്ങി പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ലെന്ന് നടൻ ടോവിനോ തോമസ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ടോവിനോ ഈ കാര്യം പറഞ്ഞത്

‘നമ്മളോടൊക്കെ വീട്ടില്‍ ഇരിക്കുക എന്ന് കര്‍ശനമായി പറഞ്ഞ നിലയ്ക്ക് അത് പാലിക്കുക എന്നത് തന്നെയാണ് ഓരോരുത്തരുടെയും ഉത്തരവാദിത്തം.നമുക്കോരോരുത്തര്‍ക്കും വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ എന്നു മനസിലാക്കി അതനുസരിച്ചു മുന്‍പോട്ടു പോവുക എന്നതാണ് എനിക്ക് പറയാന്‍ ഉള്ളത്. സിനിമ പ്രവര്‍ത്തകര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനില്‍ ഞാനും ഭാഗമാണ് .ഫെഫ്ക്കയുടെ ഒരു മുന്‍കൈയെടുക്കല്‍ ഉണ്ടായിരുന്നു, ഞാന്‍ അതില്‍ ഭാഗമായിരുന്നു.’

‘അതുപോലെ തന്നെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പൈനില്‍ സെല്‍ഫി വീഡിയോസ് ചെയ്യാറുണ്ട്. ഈ സമയത്തു ഏറ്റവും അടിസ്ഥനമായി വേണ്ടത് നമ്മള്‍ വീട്ടിലിരുന്നു മറ്റുള്ളവര്‍ക്ക് മാതൃകയാവുക എന്നതാണ്. അല്ലാതെ പുറത്തിറങ്ങി പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ല.ടൊവീനോ പറഞ്ഞു.

പ്രളയ സമയത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയായ താരം കൂടിയാണ് ടോവിനോ. ആ സമയങ്ങളിൽ നിരവധി വിമർശങ്ങൾ ടോവിനോയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

tovino thomas

Noora T Noora T :