ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന് പിന്നാലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ മലയാള സിനിമയായി മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിന്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിന്‍. ഇതുവരെയുള്ള സിബിഐ സീരീസുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

പ്രദര്‍ശനം കാണാന്‍ മമ്മൂട്ടി, രണ്‍ജിപണിക്കര്‍, രമേശ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതര്‍ എന്നിവര്‍ ഡൗണ്‍ ടൗണില്‍ നേരിട്ടെത്തിയിരുന്നു. നൂറുകണക്കിന് ആളുകളാണ് ട്രെയിലര്‍ പ്രദര്‍ശനം കാണാനെത്തിയത്. കുറുപ്പിന് ശേഷം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് സിബിഐ 5.

മലയാളികളെ ആവേശം കൊളളിക്കുന്ന സിനിമയായിരിക്കും സിബിഐ5 എന്ന് മമ്മൂട്ടി പറഞ്ഞു. സിബിഐ ഒരു നാടന്‍ സിനിമയാണ്. സേതുരാമയ്യര്‍ മാറിയിട്ടില്ല. പഴയ രീതിയില്‍ തന്നെയാണ് സേതുരാമയ്യര്‍ കേസ് അന്വേഷിക്കുന്നതെന്നും പ്രദര്‍ശനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു.

മെയ് ഒന്നിനാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിബിഐ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതരായ അബ്ദുല്‍ സമദ്, ആര്‍.ജെ സൂരജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Vijayasree Vijayasree :