പഴയ ആദി സാറിനെ മറന്നോ?; നാല് പെൺമക്കളെ വളർത്തിയ കഥ ആദ്യമായി പറഞ്ഞ് താരം; കുടുംബ ജീവിതത്തിലും മക്കളെ വളര്‍ത്തുന്ന കാര്യത്തിലും മാതൃകാ ദമ്പതിമാർ ഇവർ; സംസ്കാരം പഠിക്കേണ്ടവർ കൃഷ്ണകുമാറിന്റെ കുടുംബം മാതൃകയാക്കണം!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ പ്രിയപ്പെട്ട ആദി സാറാണ് പലർക്കും ഇന്നും നടൻ കൃഷ്ണകുമാർ. കൂടെവിടെയിലെ പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കൃഷ്ണകുമാര്‍ അവതരിപ്പിച്ച ആദി സര്‍. കഥാപാത്രത്തിനും കൃഷ്ണകുമാറിനും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പ്രേക്ഷകർ കഥാപാത്രം ഏറ്റടുത്തതിന് ശേഷം നടൻ കൃഷ്ണകുമാർ സീരിയലിൽ നിന്ന് പിന്മാറുകയുണ്ടായി.

ഒരു നല്ല അച്ഛനായിരുന്നെങ്കിലും മകനെ സ്നേഹിക്കാൻ അറിയാതെ പോയ അച്ഛനായും, സ്നേഹമുള്ള ഭർത്താവായിരുന്നിട്ടും ഭാര്യയുമായുള്ള ബന്ധം വേർപെടുത്തേണ്ടതായും വന്ന കഥാപാത്രമായിട്ടാണ് ആദി സാർ കൂടെവിടെയിൽ എത്തിയത്. ആ കഥാപാത്രത്തെ അഭിനയച്ചു ഗംഭീരമാക്കാൻ കൃഷ്ണകുമാറിന് അനായാസം സാധിച്ചു. എന്നാൽ യഥാർത്ഥ ജീവിതത്തതിൽ നാല് പെണ്മക്കളുടെ അച്ഛനാണ് നടൻ കൃഷ്ണകുമാർ.

കുടുംബ ജീവിതത്തിലും മക്കളെ വളര്‍ത്തുന്ന കാര്യത്തിലും മാതൃകാ ദമ്പതിമാരാണ് കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണ കുമാറും. നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതിന്റെ പേരില്‍ ഇരുവരും ഒത്തിരി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മക്കളുടെ പേരില്‍ അഭിമാനിക്കുന്ന മാതാപിതാക്കളാണ് സിന്ധുവും കൃഷ്ണ കുമാറും. മൂത്തമകള്‍ അഹാന മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും സിനിമയിലേക്ക് എത്തി.

അതേസമയം നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തത് അത്ര നിസാര കാര്യമല്ലെന്ന് പറയുകയാണ് സിന്ധു കൃഷ്ണ കുമാര്‍. ഒരു പ്രമുഖ മാസികകയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മക്കളുടെ കൂടെ സംസാരിക്കുകയായിരുന്നു താരപത്‌നി.നാല് കുട്ടികളെ പ്രസവിച്ചതിനെ പറ്റി സിന്ധു പറയുന്നതിങ്ങനെ…

‘ഇപ്പോഴും ഇഞ്ചക്ഷനെടുക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. ആ ഞാന്‍ എങ്ങനെ നാല് കുട്ടികളെ പ്രസവിച്ചു എന്ന് ചിന്തിക്കുമ്പോള്‍ ഇന്നും അത്ഭുതം തോന്നാറുണ്ട്. കുട്ടികളോടുള്ള ഇഷ്ടം കാരണം നാല് പേരെ പ്രസവിച്ച ഒരാളല്ല ഞാന്‍. എല്ലാം ജീവിതത്തില്‍ സംഭവിച്ച് പോയതാണ്. പണ്ടൊക്കെ സ്ത്രീകള്‍ പത്തും പതിനഞ്ചും കുട്ടികള്‍ക്ക് ജന്മം കൊടുക്കാറുണ്ട്. അതൊന്നും ആഗ്രഹിച്ച് ചെയ്യുന്നതല്ലല്ലോ’ എന്നാണ് സിന്ധു ചോദിക്കുന്നത്.

നാല് മക്കളില്‍ ഏറ്റവും വെല്ലുവിളി അഹാനയെ നോക്കിയതാണെന്നാണ് സിന്ധു പറയുന്നത്..

‘ആദ്യത്തെ കുട്ടി തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് മുന്‍പ് കുട്ടികളെ വളര്‍ത്തി പരിചയമില്ലല്ലോ എന്ന് സിന്ധു ചോദിക്കുന്നു. പലരും പറഞ്ഞ് തന്ന അറിവുകള്‍ വച്ചാണ് അഹാനയെ വളര്‍ത്തിയത്. ഒരു ഇക്കിള്‍ വന്നപ്പോള്‍ പേടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിട്ടുണ്ട്.

അറിവില്ലായ്മ കൊണ്ട് ഒന്നര മാസത്തില്‍ കിച്ചു തണ്ണിമത്തന്‍ പിഴിഞ്ഞ് അഹാനയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുണ്ട്. അത് കഴിച്ച് അവള്‍ക്ക് വയറിളക്കം വന്നതും പിന്നീട് ആശുപത്രിയിലേക്ക് ഓടിയതും മറക്കാനാവാത്ത ഓര്‍മ്മയാണെന്നാണ്’ സിന്ധു പറയുന്നത്.

മക്കളുടെ വിവാഹത്തെ കുറിച്ചും സിന്ധു പറയുന്നുണ്ട്.

ഭൂരിഭാഗം മാതാപിതാക്കളും മക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്നാണ് കരുതുന്നത്. പക്ഷേ എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല വിവാഹം. അവര്‍ സ്വയം തൊഴില്‍മേഖല തിരഞ്ഞെടുത്ത് കാശ് സമ്പാദിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം.

വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ മാത്രം നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കട്ടെ. അല്ലെങ്കില്‍ വേണ്ട, അത്രമാത്രം. സിന്ധു പറഞ്ഞ് നിര്‍ത്തുന്നു..

about koodevide

Safana Safu :