ഇഷ്ടമുള്ളവര്‍ ഒറ്റപ്പെടുത്തുമ്പോൾ സങ്കടം സഹിക്കാനാവില്ല ;ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ പ്രതികാരം ചെയ്ത് ലക്ഷ്മിപ്രിയ, ഇത് വെറും പ്രഹസനം എന്ന് നിമിഷ!

ബിഗ്‌ബോസ് മലയാളം സാസോൺ 4 ആവേശത്തോടെ മുന്നോട്ടു പോവുകയാണ് . ചില ചെറിയ പൊട്ടിത്തെറികളും മറ്റുമായി പ്രേക്ഷകരെ ആവേശഭരിതരാക്കിയാണ് ഓരോ ദിവസം കടന്നു പോകുന്നത് .
ഇന്ന് ലക്ഷ്മിപ്രിയയെ എല്ലാവരും കോര്‍ണര്‍ ചെയ്യുന്ന കാഴ്ചയാണ് ബിഗ്ഗ് ബോസ് ഹൗസില്‍ കണ്ടത്. രാവിലത്തെ ടാസ്‌കില്‍ ഏറ്റവും ശുചിത്വമുണ്ട് എന്ന് പറഞ്ഞ ആളെ ജയില്‍ നോമിനേഷന്റെ സമയത്ത് ഒറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി തീരെ വയ്യാതിരുന്ന ലക്ഷ്മി പ്രിയ ബാത്രൂം ക്ലീന്‍ ചെയ്യേണ്ട എന്ന് ഗ്രൂപ്പിലെ മറ്റ് ടീം അംഗമായിരുന്ന റോണ്‍സണും ദില്‍ഷയും പറഞ്ഞിരുന്നു. എന്നാല്‍ അനാവശ്യമായി നിമിഷ അത് പ്രശ്‌നമാക്കുകയായിരുന്നു. ധന്യയും സുചിത്രയും അടക്കമുള്ളവര്‍ തന്നെ ജയില്‍ നേമിനേഷനില്‍ ഇട്ടതാണ് പിന്നെ ലക്ഷ്മിയ്ക്ക് സഹിക്കാന്‍ കഴിയാതെ പോയത്.

അസുഖമാണ്, എന്നതിന് പിന്നാലെ പിരിയഡ്‌സും ആയത് കാരണം ലക്ഷ്മിപ്രിയ നന്നെ ക്ഷീണിച്ചിരുന്നു. നിമിഷയോടുള്ള ദേഷ്യത്തിനും ഇഷ്ടപ്പെട്ടവര്‍ ഒറ്റപ്പെടുത്തിയതിന്റെ വിഷമത്തിലും ലക്ഷ്മി ബാത്രൂം മുഴുവന്‍ വൃത്തിയാക്കി. തന്റെ സങ്കടം മുഴുവന്‍ ലക്ഷ്മി ഇന്ന് പങ്കുവച്ചത് ബ്ലെസ്ലിയോടും ദില്‍ഷയോടും റോബിനോടും ആയിരുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ ലക്ഷ്മി പ്രിയ ഇന്ന് ഒറ്റപ്പെടുന്നത് പോലെയും തോന്നി.നിമിഷയോടുള്ള ദേഷ്യം ലക്ഷ്മിപ്രിയ പറഞ്ഞ് തീര്‍ക്കുന്നുണ്ട്.

കിച്ചണ്‍ ഡ്യൂട്ടി നന്നായി ചെയ്തത് കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഈ ആഴ്ച നിമിഷ നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ അത് ലക്ഷ്മപ്രിയയുടെ സഹായത്തോടെയാണ് എന്ന് നിമിഷയ്ക്കും ഹൗസിലെ മറ്റുള്ളവര്‍ക്കും കാണുന്ന പ്രേക്ഷകര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ക്യാപ്റ്റന്‍ സ്ഥാനം തനിയ്ക്ക് ആജീവനാന്തം ഉണ്ടാവും എന്ന ഭാവത്തിലാണ് നിമിഷ ലക്ഷ്മിപ്രിയയോട് സംസാരിച്ചത്. ഇവളെ പോലുള്ള ഊളകളോട് സംസാരിച്ച് ലക്ഷ്മിപ്രിയ പുറത്തായി എന്ന് പറഞ്ഞാല്‍, അത് തനിക്ക് നാണക്കേടാണ് എന്ന് ലക്ഷ്മി പറയുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ, രാത്രി അത്താഴം കഴിക്കാനോ ലക്ഷ്മി തയ്യാറായില്ല. ഒരു കട്ടന്‍ ചായ താന്‍ ഇട്ടു തരാം എന്ന് ദില്‍ഷ പറഞ്ഞിട്ടും സമ്മതിച്ചില്ല. ആനമുട്ടയുണ്ട് എന്ന് പറഞ്ഞാലും ഇന്നെനിക്ക് ഭക്ഷണം വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ലക്ഷ്മി. ഇഷ്ടമുള്ളവര്‍ ഒറ്റപ്പെടുത്തുമ്പോഴാണ് സങ്കടം. അല്ലാത്തവര്‍ എന്ത് പറഞ്ഞാലും തിരിച്ച് പറയാന്‍ പറ്റും. പക്ഷെ സാരമില്ല, ഇപ്പോള്‍ കുറച്ച് പ്രയാസം ഉണ്ടാവും, പിന്നെ അവരെ അകറ്റി നിര്‍ത്താന്‍ ശീലിയ്ക്കും എന്നൊക്കെ ലക്ഷ്മി ദില്‍ഷയോടും ബ്ലെസ്ലിയോടും പറയുന്നു.

അതിനിടയില്‍ റോബിനോട് സംസാരിക്കവെ തന്റെ നേട്ടങ്ങളെ കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്. മൂന്ന് നാല് സിനിമകള്‍ കൂടെ കഴിഞ്ഞാല്‍ 200 സിനിമകള്‍ പൂര്‍ത്തിയാവും. എന്റെ പുസ്തകം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. പതിനഞ്ചാം വയസ്സ് മുതല്‍ ഇതുവരെ രണ്ടായിരത്തില്‍ അധികം സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ നല്ല ഗെയിമര്‍ അല്ലായിരിയ്ക്കും. എന്നാല്‍ എന്റെ അത്രയും വായന അനുഭവവും സാമൂഹിക വിഷയങ്ങളില്‍ പ്രതികരിയ്ക്കുന്ന പരിചയവും ഇവിടെ മറ്റാര്‍ക്കും ഇല്ല. ഇവരൊന്നും എന്റെ എതിരാളികളായി കണക്കാക്കാന്‍ പറ്റില്ല എന്നൊക്കെ ലക്ഷ്മി പ്രിയ പറയുന്നു. എന്നാല്‍ ലക്ഷ്മിയുടെ ഈ പ്രഹസനം എല്ലാം പട്ടി ഷോ ആണെന്നാണ് നിമിഷയും ഡെയ്‌സിയും കൂടെ സംസാരിക്കുന്നത്.

ABOUT BIGGBOSS

AJILI ANNAJOHN :